Tag: remittance from oman
പണം അയയ്ക്കല്‍: ചട്ടം കടുപ്പിച്ച് ഒമാന്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് പണം നാട്ടിലേക്ക് അയക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പണം അയക്കാനെത്തുന്നവര്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നീക്കങ്ങളുടെ നടപടിയാണ് പുതിയ നീക്കമെന്നാണ് ഒമാന്റെ വിശദീകരണം. 400 ഒമാന്‍ റിയാലില്‍ കൂടുതല്‍ അയക്കുന്നവരാണ് വിശദീകരണം നല്‍കേണ്ടി വരിക. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പണം അയക്കുമ്പോള്‍ അതിന്റെ ഉറവിടം മണി എക്സ്ചേഞ്ചുകള്‍ ഉറവിടത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഒമാന്‍ യുണൈറ്റഡ എക്സ്ചേഞ്ച് മാനേജര്‍ ഫറസ് അഹമദ് പറഞ്ഞു. ബാങ്ക് അക്കൌണ്ട് വിശദാംശം വഴിയോ റസിഡന്റ് കാര്‍ഡ് വഴിയോ ഉറവിടം വ്യക്തമാക്കണം. ഉറവിടം വ്യക്തമാക്കിയാല്‍ മാത്രം പോരാ,പണം അയക്കുന്നത് എന്തിനെന്നും ബോധ്യപ്പെടുത്തണം. അയക്കുന്നയാളോ പണം എത്തേണ്ട ആളോ കരിമ്പട്ടികയില്‍ പെട്ടിട്ടുണ്ടോ എന്ന് എക്സ്ചെഞ്ചുകള്ക്കു കണ്ടെത്താനാവും. രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പണം കൈമാറ്റം പ്രശ്നമാവില്ലന്നു മോഡേണ്‍ എക്സ്ചേഞ്ച് മാനേജര്‍ ഫിലിപ്പ് കോശി വ്യക്തമാക്കി.