Tag: relief camp
നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍
നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട. കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍ അഭയം തേടിയത്. പ്രളയം കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍ അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്കി. കനത്ത മഴയില്‍ കായലിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ് ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത് ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ ... Read more