Tag: ras al khaima

Looking for a bit of adventure this winter? Jebel Jais beckons you

Ras Al Khaimah, one of the seven emirates in the United Arab Emirates, is the perfect destination for leisure seekers and history enthusiasts. Offering magnificent landscapes, breathtaking coastlines and rich, terracotta desert planes, the emirate has firmly established itself as the UAE’s most authentic destination in the Middle East. With year-long sunshine and 64 kilometres of white sandy beaches, just 45 minutes from the busy metropolis of Dubai, Ras Al Khaimah offers an entirely unique experience from its neighbouring emirates. Ras Al Khaimah is known to most of the tourists as the abode of the best beaches in UAE. However, ... Read more

റാസല്‍ഖൈമയില്‍ സമഗ്ര വിനോദസഞ്ചാര പദ്ധതി

റാസല്‍ഖൈമയിലെ റാക് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സമഗ്ര വിനോദസഞ്ചാര പദ്ധതി തയ്യാറാവുന്നു. നിലവിലെ സൗകര്യങ്ങളും ഭാവി സാധ്യതകളും വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ പര്‍വതനിരയായ ജബല്‍ ജെയ്‌സിനെ സുസ്ഥിരമായ ആഢംബര ക്യാമ്പായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉഷ്ണമേഖലാ പര്‍വതനിരകള്‍ സംരക്ഷിക്കുന്നതോടൊപ്പം ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യയും പദ്ധതിയില്‍ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 2,000 മീറ്റര്‍ ഉയരം വരുന്ന മലഞ്ചെരുവുകളെ പരിരക്ഷിക്കാന്‍ മാലിന്യനിര്‍മാര്‍ജന സമര്‍പ്പിത പദ്ധതിയും തയ്യാറാകുന്നുണ്ട്. റാസല്‍ഖൈമയുടെ വിനോദ സഞ്ചാര മേഖല വേഗത്തില്‍ വളരുകയാണ്. ഇതിനു പിന്തുണ നല്‍കുന്ന സമഗ്ര സുസ്ഥിര പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി സിഇഒ ഹൈത്തം മത്താര്‍ പറഞ്ഞു.

റാസല്‍ഖൈമയിലെ ബീച്ചുകളില്‍ പ്ലാസ്റ്റിക് നിരോധനം

റാസല്‍ഖൈമയിലെ ബീച്ചുകളിൽ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൽസ്യങ്ങൾക്കും കടൽജീവികൾക്കും വൻഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. മൽസ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും പൊട്ടിയ വലകളും മറ്റും കടൽ ജീവികളുടെ നാശത്തിനു കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ചൂണ്ടിക്കാട്ടി. വലകളിൽ കുടുങ്ങിയും മാലിന്യങ്ങൾ ഉള്ളിൽ ചെന്നും വലിയതോതിൽ കടൽജീവികൾ ചത്തൊടുങ്ങുന്നുണ്ട്. ഷോപ്പിങ് മാളുകളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാന മാളുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. പകരം പരിസ്ഥിതി സൗഹൃദ കവറുകളും ബാഗുകളും നൽകും. ബോധവൽക്കരണ നടപടികൾ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.