Tag: Rapid Transist System
ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ അതിവേഗ തീവണ്ടി വരുന്നു
രാജ്യതലസ്ഥാന നഗരത്തില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ മീററ്റിലെത്തിക്കുന്ന അതിവേഗ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കോറിഡോര്‍ പദ്ധതിക്ക് യുപി സര്‍ക്കാര്‍ അനുമതി നല്കി. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ ആംഡബര ട്രെയിനുകളാണ് പാളത്തില്‍ എത്തുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ആരംഭിക്കും. പ്രത്യേകം രൂപകല്പന ചെയ്ത ട്രെയിന്‍ സംവിധാനമാകും കോറിഡോറിനായി ഉപയോഗിക്കുക. അതിവേഗ ട്രെയിനില്‍ ലക്ഷ്വറി യാത്രാ സൗകര്യങ്ങളാണ് ഒരുക്കുക. വനിതകള്‍ക്കു പ്രത്യേക കോച്ചുണ്ടാകും. ദേശീയ തലസ്ഥാന റീജനല്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷനാണു (എന്‍സിആര്‍ടിസി) പദ്ധതിയുടെ നടത്തിപ്പു ചുമതല. 2024ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഡല്‍ഹിയിലെ സരായ് കലേഖാനില്നിന്നു മീററ്റിലെ മോദിപുരം വരെയാകും ട്രെയിന്‍ സര്‍വീസ്. അശോക് നഗര്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മോദിനഗര്‍ എന്നീ സ്ഥലങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക. മൊത്തം 24 സ്റ്റേഷനുകളാകും പാതയില്‍. ഇതില്‍ മൂന്നെണ്ണം ഡല്‍ഹിയിലും. 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനാകും പാതയില്‍ ഉപയോഗിക്കുക. എന്നാല്‍ ശരാശരി വേഗം 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ... Read more