Tag: Ranipuram
റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു
വനത്തിനകത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. മൂന്നാറിലെ വേനല്‍ക്കാല ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാണിപുരം. തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രം ഈ മാസം 13നാണ് സഞ്ചാരികള്‍ക്കു വേണ്ടി തുറന്നു കൊടുത്തത്. ചാറ്റല്‍ മഴയും കോടമഞ്ഞും നനഞ്ഞ് റാണിപുരത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. ഇന്നലെ വരെ 65,000 രൂപയുടെ വരുമാനം വനംവകുപ്പിനുണ്ടായി. വേനലവധിക്കാലത്ത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ വേനലവധി തുടങ്ങുന്ന സമയത്തുതന്നെ വനത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചതിനാലാണ് ഇത്തവണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായത്.
റാണിപുരത്ത് ട്രെക്കിങ് തുടങ്ങി
റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര് മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തും. സഞ്ചാരികള്‍ക്ക് റാണിപുരത്ത് മുന്‍കാലങ്ങളിലെന്ന പോലെ പ്രവേശനം ഉണ്ടാകുമെന്ന് ഫോറസ്റ്റര്‍ എം മധുസുധനന് അറിയിച്ചു.
സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് റാണിപുരം
റാണിപുരം വനമേഖലയിലെ വനപ്രവേശനത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന് അറിയിച്ചു. ഞായറാഴ്ച മുതല്‍ റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ റാണിപുരം വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരുന്നു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ റാണിപുരം വനങ്ങളും പുല്‍മേടുകളും പച്ചപ്പണിഞ്ഞ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് ഉന്നതാധികാരികള്‍ക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ റാണിപുരം വനത്തിനകത്തേക്കുള്ള പ്രവേശനാനുമതിയായത്. കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍, കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗവും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇപ്പോഴും റാണിപുരത്തെത്തുന്നത്.
ബേക്കല്‍-റാണിപുരം ടൂറിസത്തിനായി സ്കൈ വേ വരുന്നു
ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്കൈവേ ബസ് പദ്ധതി എന്ന ആശയവുമായി കാണിയൂര്‍ റെയില്‍ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍. ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്. ബേക്കലില്‍ നിന്ന് ആകാശമാര്‍ഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാത്രാ മാര്‍ഗമാണു നിര്‍ദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്. പാണത്തൂര്‍ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് സ്റ്റീല്‍ റോപ്പ് ഘടിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനു റോഡ് നിര്‍മിക്കുന്നതിന്റെ പത്തിലൊന്ന് നിര്‍മാണ ചെലവ് മാത്രമാണു വരുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സോളര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇത്തരം വാഹനത്തിന് സഞ്ചരിക്കാനാകും. റാണിപുരത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഇതു മൂലം സഞ്ചാരികള്‍ക്കാകും. റോഡിലെ ... Read more
റാണിപുരം ട്രെക്കിങ്: നിരോധനം ഉടന്‍ നീക്കിയേക്കും
റാണിപുരം വനമേഖലയിലുള്ള ട്രെക്കിങിന് നിലവിലുള്ള നിരോധനം നീക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം മേഖലയില്‍ ലഭിച്ച മഴയില്‍ പുല്‍മേടുകള്‍ പച്ചപ്പണിഞ്ഞു. കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് മേലധികാരികള്‍ക്ക് സുരക്ഷാ റിപ്പോര്‍ട്ട് നല്കാന് വനംവകുപ്പ് ജില്ലാ അധികാരികള്‍ തീരുമാനിച്ചത്. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12നാണ് വനംവകുപ്പ് കേരളത്തിലെ വനമേഖലകളില്‍ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനമറിയാതെ ഇപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളിലും മറ്റുമായി നിരവധി പേരാണ് റാണിപുരത്തെത്തുന്നത്. വനംവകുപ്പിന്റെ സൈറ്റില്‍ നിരോധനം സംബന്ധിച്ച് അറിയിപ്പില്ലെന്നും സഞ്ചാരികള്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ റാണിപുരം സന്ദര്‍ശിച്ചിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേരളത്തിലെ വനമേഖലകളിലെ നിരോധനം പിന്‍വലിക്കാനുള്ള നടപടികളും ആയിട്ടില്ല. റാണിപുരത്ത് വേനലവധിക്കാലത്ത് ഒരു മാസം മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ടിക്കറ്റിനത്തില്‍ വനംവകുപ്പിന് വരുമാനമുണ്ടാകാറുണ്ട്. വനത്തിലേക്കുള്ള പ്രവേശനവും ട്രെക്കിങ്ങും നിരോധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ... Read more