Tag: ranipuram tourism
റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു
വനത്തിനകത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. മൂന്നാറിലെ വേനല്‍ക്കാല ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാണിപുരം. തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രം ഈ മാസം 13നാണ് സഞ്ചാരികള്‍ക്കു വേണ്ടി തുറന്നു കൊടുത്തത്. ചാറ്റല്‍ മഴയും കോടമഞ്ഞും നനഞ്ഞ് റാണിപുരത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. ഇന്നലെ വരെ 65,000 രൂപയുടെ വരുമാനം വനംവകുപ്പിനുണ്ടായി. വേനലവധിക്കാലത്ത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ വേനലവധി തുടങ്ങുന്ന സമയത്തുതന്നെ വനത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചതിനാലാണ് ഇത്തവണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായത്.