Tag: rajasthaan
റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ടയുടെ വിശേഷങ്ങള്‍
റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത് ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി പത്മാവതിയുടെ കൊട്ടാരം ഉള്‍പ്പെടുന്ന കോട്ട. 691 ഏക്കര്‍ സ്ഥലത്താണ് ഈ കോട്ട നില്‍ക്കുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ രാജകീയ പ്രൗഢിയില്‍ നിലനില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ്. ചരിത്ര ശേഷിപ്പുകള്‍ പേറിയാണ് ഇപ്പോഴും കോട്ടയും കൊട്ടാരവും നിലനില്‍ക്കുന്നത്. കൊട്ടക്കുള്ളിലെ ക്ഷേത്രങ്ങളും കൊത്തുപണികളും ഇടനാഴികളും ആരെയും ആവേശം കൊള്ളിക്കും. അക്കാലത്ത് രാജാവും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറുനൂറടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോട്ട ... Read more