Tag: rain in kerala

റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി; സംഭവം മൂന്നാറിൽ

മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു.19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തഹസിൽദാരും ദേവികുളം സബ്കളക്ടറും റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിൽ മഴ ... Read more

കാഴ്ച്ച കാണാനും സെൽഫി എടുക്കാനും പോകല്ലേ; ജനങ്ങളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അവസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്. കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാവിലെ 7.30നാണ് സന്ദര്‍ശനം. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്‌തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

വിശ്രമമില്ലാതെ മാധ്യമപ്രവർത്തകർ; ജാഗ്രതയ്ക്ക് സല്യൂട്ട്

കേരളത്തിലെ പ്രളയക്കെടുതി മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിക്കുന്നത് ഏറെ കഷ്ടപ്പെട്ട്. പ്രതികൂല കാലാവസ്ഥയിലും ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ മാധ്യമപ്രവർത്തകർ ജാഗ്രത കാട്ടുന്നു. മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് ഇന്ത്യാവിഷൻ മുൻ റീജണൽ എഡിറ്റർ ഡി ധനസുമോദ് എഴുതുന്നു എല്ലാവരും ദുരന്തമുഖത്ത് നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ തത്സമയ റിപ്പോർട്ടിങ് നടത്താനായി അപകടമുഖത്ത്  റിപ്പോർട്ടർമാരും  ക്യാമറാമാന്മാരും നിലയുറപ്പിക്കുകയാണ്. ഏത് ചാനൽ മാറ്റിയാലും എല്ലായിടത്തും പ്രിയങ്കരരായ കൂട്ടുകാർ മാത്രം. ഫ്രയിമിൽ കാണുന്നവരെ മാത്രമല്ല ക്യാമറാമാൻ ,ക്യാമറ അസിസ്റ്റന്റ് ,ഡ്രൈവർമാർ ,സ്ട്രിംഗർമാർ റിപ്പോർട്ടർ എടുക്കുന്ന വോയിസും വിഷ്വലും സമന്വയിപ്പിച്ചു മിനിറ്റുകൾകൊണ്ട് എഡിറ്റ് ചെയ്യുന്ന എഡിറ്റർമാർ എന്നിവരെയും ഫീൽ ചെയ്യുന്നുണ്ട്. മറ്റുജില്ലകളിലെ റിപ്പോർട്ടർമാരെ പോലും ദുരന്തം നടക്കുന്ന സ്ഥലങ്ങളിൽ നിയോഗിക്കുന്നുണ്ട്. നല്ല താമസ സ്ഥലം കിട്ടാതെയും ,കാറിൽ ഉറങ്ങിയും ,മാറി ധരിക്കാൻ നല്ല ഡ്രസ്സ് ഇല്ലാതെയും മഴ നനഞ്ഞും റിപ്പോർട്ട് ചെയ്യുന്നത് അറിയുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും കൃത്യമായി ശമ്പളം ലഭിക്കാത്തതും ഒരു തവണ പോലും ഭാര്യയെയും കുഞ്ഞിനേയും വിളിക്കാൻ കഴിയാത്ത അവസ്ഥയും ... Read more

ദുരന്തത്തിൽ കൈകോർത്ത് നേതാക്കൾ; കേരളത്തിന് സഹായഹസ്തവുമായി നേതാക്കൾ ഒറ്റക്കെട്ട്

  അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്. ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തു. പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തുന്നുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു 15 നു വൈകിട്ട് ഗവർണർ പി സദാശിവം നടത്താനിരുന്ന ഔദ്യോഗിക വിരുന്ന് റദ്ദാക്കി. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കർണാടക പത്തു കോടി രൂപയുടെ സഹായവും തമിഴ്‌നാട് അഞ്ചു കോടിയുടെ സഹായവും കേരളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ പാർട്ടി പ്രവർത്തകരോട് ... Read more

ഇടുക്കിയുടെ അഞ്ചു ഷട്ടറും തുറന്നു; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്

ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന്‌ ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ്‌ കുറയാതെ വന്നതിനാലാണ്‌ അഞ്ചാമത്തെ ഷട്ടറും തുറന്നത്‌. രാവിലെ മൂന്ന്‌ ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ്‌ വെള്ളമാണ്‌ പുറത്ത്‌ വിട്ടിരുന്നത്‌. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഉച്ചക്ക്‌ 12ന്‌ 2401. 50 അടിയാണ്‌. പരമാവധി സംഭരണശേഷി 2403 അടിയാണ്‌. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു്‌ അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന്‌ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു. ... Read more

ഇടുക്കിയിൽ അഞ്ചാം ഷട്ടറും തുറക്കുന്നു; ; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്

ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന്‌ ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ്‌ കുറയാതെ വന്നതിനാലാണ്‌ നാലാമത്തെ ഷട്ടറും തുറന്നത്‌. മൂന്ന്‌ ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ്‌ വെള്ളമാണ്‌ പുറത്ത്‌ വിട്ടിരുന്നത്‌. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഉച്ചക്ക്‌ 12ന്‌ 2401. 50 അടിയാണ്‌. പരമാവധി സംഭരണശേഷി 2403 അടിയാണ്‌. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു്‌ അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന്‌ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ ... Read more

ഓണാഘോഷം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്

കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ഇടുക്കിക്ക് പകരം ഹൗസ്ബോട്ടും കോവളവും; ടൂറിസം മേഖലയുടെ പോംവഴി ഇങ്ങനെ

മൂന്നാർ, തേക്കടി എന്നിവയുൾപ്പെടെ ഇടുക്കിയിലേക്കു വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചതോടെ സഞ്ചാരികളെ മഴ അധികം ബാധിക്കാത്ത കേരളത്തിലെ മറ്റിടങ്ങളിലെത്തിക്കുകയാണ് ടൂറിസം മേഖല. മുൻകൂട്ടി ബുക്ക് ചെയ്ത് പല രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളോട് അതെ വിമാനത്തിൽ മടങ്ങിപ്പോകൂ എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബദൽ സഞ്ചാര സ്ഥലങ്ങൾ ടൂറിസം മേഖല നിർദേശിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാരമേനോനും പറഞ്ഞു. മൂന്നാറിനും തേക്കടിയ്ക്കും പോകാനായി നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന സഞ്ചാരികളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹൗസ്ബോട്ട് സഞ്ചാരവും പിന്നീട് കോവളത്തേയ്ക്ക് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വഴി തിരിച്ചുപോകാനുള്ള സഞ്ചാരികളെ തിരുവനന്തപുരം വഴി തിരികെ അയയ്‌ക്കുകയാണ് ഇപ്പോൾ. പ്രളയക്കെടുതി ബാധിത മേഖലകളിൽ സഹായവുമായി ടൂറിസം മേഖല രംഗത്തുണ്ട്. നേരത്തെ കുട്ടനാട്ടിൽ അറ്റോയ് നേതൃത്വത്തിൽ മാതൃകാപരമായ സേവനം നടത്തിയിരുന്നു.

റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ സുരക്ഷിതർ; കെടിഡിസി ഹോട്ടലിലേക്ക് മാറ്റും

പ്ലം ജൂഡി റിസോർട്ട് മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ അറിയിച്ചു. മണ്ണിടിഞ്ഞത് കാരണം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് 19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. ഇവരെല്ലാം പൂര്‍ണ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. തഹസിൽദാർ റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റോഡ് നന്നാക്കിയാലുടൻ ഇവരെ റിസോർട്ടിൽ നിന്ന് മാറ്റും. ടൂറിസ്റ്റുകളുടെ സംരക്ഷണം വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു. നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ... Read more

നോവിൻ ‘പെരുമഴക്കാലം’… ആശങ്കയോടെ ടൂറിസം മേഖല

നിപ്പ വൈറസ് ഭീതി, വിദേശ ടൂറിസ്റ്റിന്റെ കൊലപാതകം എന്നിവ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കേരളത്തിലെ ടൂറിസം മേഖല കരകയറി വരികയായിരുന്നു. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം ടൂറിസം മേഖല പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്തു. എന്നാൽ തോരാമഴ സംസ്ഥാന ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. ടൂറിസ്റ്റുകൾ ഏറെ പോകുന്ന മൂന്നാർ, വയനാട് പ്രദേശങ്ങൾ കനത്ത മഴയിൽ പലേടത്തും റോഡുകൾ തകർന്ന് ഒറ്റപ്പെട്ടു. മഴ നീണ്ടത് കുറിഞ്ഞി വസന്തത്തെയും ബാധിച്ചു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ജൂലൈയിൽ നീല വിസ്മയം തീർക്കേണ്ടതാണ്. എന്നാൽ അങ്ങിങ്ങായി പൂത്തതല്ലാതെ രാജഗിരി മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാർക്ക് നിർദ്ദേശം കൊടുത്തതും വിനയായി. വൈകാതെ മഴയൊഴിഞ്ഞ് കേരളത്തിലെ ടൂറിസം മേഖലയുടെ മേലുള്ള ആശങ്കയുടെ കാർമേഘം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.

നെടുമ്പാശേരിയിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തി

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തി . ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്‌. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം ട്രയല്‍ റണ്‍ ആരംഭിച്ചതിനാലും സ്ഥിതിഗതി വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കൂ എന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട്  ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട് അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് ... Read more

ഇടമലയാർ തുറക്കുന്നു; ജാഗ്രതാ നിർദേശം. പെരിയാറിൽ ജലനിരപ്പുയരും

ഇടമലയാർ അണക്കെട്ട് നാളെ രാവിലെ എട്ടു മണിക്ക് തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഒരുമണിക്കൂറോളമാണ് തുറക്കുക. റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. 164 ഘനനീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തുകളയുക. 168.2 മീറ്ററാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അഞ്ചുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. വയനാട് ജില്ലയില്‍ കഴിഞ്ഞ ... Read more

പെയ്തൊഴിയാതെ ‘പേ’ മാരി; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം,ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു.

കേരളത്തിൽ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകൾ വൈകുന്നു. തലസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. കെടുതികൾ ഏറെ കോഴിക്കോട് കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ 26–ാം മൈൽ ഭാഗത്തു മലയിടിഞ്ഞു ഗതാഗതം മുടങ്ങി. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഒഴുകിപ്പോയത്. ഇടുക്കിയിൽ ... Read more

മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.   ... Read more