Tag: rain in kerala
ഹീറോകള്‍ക്ക് ആദരം; ബിഗ് സല്യൂട്ടെന്നു മുഖ്യമന്ത്രി
കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്. ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് കണ്ടുകൊണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ... Read more
നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍
നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട. കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍ അഭയം തേടിയത്. പ്രളയം കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍ അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്‍കി. കനത്ത മഴയില്‍ കായലിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ് ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത് ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ ... Read more
ഇതു താനടാ കേരളം; ദുരിതാശ്വാസ സ്ഥലങ്ങളിലെ മതമൈത്രി മാതൃകകള്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
പ്രളയക്കെടുതിയില്‍ നിന്ന് കേരളം കര കയറാന്‍ ശ്രമിക്കുന്നതിനിടെ ചില മാതൃകകളെ കയ്യടിച്ചു സോഷ്യല്‍ മീഡിയ. അതിജീവനത്തിന്റെ എല്ലാ ശ്രമങ്ങളെയും സോഷ്യല്‍ മീഡിയ കയ്യടിച്ചെങ്കിലും ഇവയ്ക്കു കയ്യടി കുറച്ചേറെയുണ്ട് .കാരണം ഇത്തരം മാതൃകകള്‍ ഇന്ന് മറ്റെവിടെയും അപൂര്‍വമാണ്. പ്രളയത്തില്‍ പള്ളി മുങ്ങിയപ്പോള്‍ പെരുനാള്‍ നിസ്കാരത്തിനു ക്ഷേത്രം ഹാള്‍ വിട്ടു നല്‍കിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.മാള എരവത്തൂര്‍ എസ്എന്‍ഡിപി ശാഖയുടെ പുരപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രഹാളാണ് കൊച്ചുകടവ് മഹല്ല് ജുമാ മസ്ജിദിനു കീഴിലെ നൂറോളം വിശ്വാസികള്‍ക്ക് നിസ്കാരവേദിയായത്.വിശ്വാസികള്‍ക്ക് വേണ്ട സൗകര്യം ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. വെള്ളം കയറിയ വയനാട് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം വൃത്തിയാക്കിയത് സ്ഥലത്തെ ഒരു കൂട്ടം മുസ്ലിം മതവിശ്വാസികളായ ചെറുപ്പക്കാരാണ്. ക്ഷേത്രം വൃത്തിയാക്കാന്‍ ഇവരെ ക്ഷണിച്ചത് സമീപത്തെ ഹൈന്ദവ വിശ്വാസികളും. പാലക്കാട് മണ്ണാര്‍കാട്ടിനു സമീപം കോല്‍പ്പാടത്തെ അയ്യപ്പക്ഷേത്രം വൃത്തിയാക്കിയതും മുസ്ലിം ചെറുപ്പക്കാരാണ്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഈ ക്ഷേത്രം വൃത്തിയാക്കി പ്രാര്‍ഥനാ സജ്ജമാക്കിയത്. ... Read more
ഒപ്പമുണ്ട് താരങ്ങള്‍; ഒത്തിരി മുന്നേറും നമ്മള്‍
പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് താങ്ങായി പ്രമുഖ താരങ്ങളും. ബോളിവുഡ് താരം രണ്‍ബീര്‍ ഹൂഡ കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരം പാചകം ചെയ്തു നല്‍കി. ഖല്‍സ എയിഡ് ടീമിനൊപ്പമാണ് രണ്‍ബീര്‍ ദുരിതബാധിതര്‍ക്ക് ആഹാരം പാചകം ചെയ്തു നല്‍കിയത്. ഖല്‍സ എയിഡ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചന്‍ 51ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസുകളും സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഏകോപിപ്പിക്കുന്ന റസൂല്‍ പൂക്കുട്ടിയെയാണ് തുക ഏല്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും ഭാര്യ ചലച്ചിത്ര താരം അനുഷ്കാ ശര്‍മയും ഒരു ട്രക്ക് നിറയെ ഭക്ഷണം, മരുന്നുകള്‍ എന്നിവ കേരളത്തിലേക്ക് അയച്ചു. മൃഗങ്ങളുടെ പരിപാലനത്തിന് എട്ടംഗ സംഘത്തെയും അയച്ചിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. കുനാല്‍ കപൂര്‍ തന്റെ വെബ്സൈറ്റിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചു നല്‍കി. പ്രതീക് ബബ്ബാര്‍,സിദ്ധാര്‍ഥ് കപൂര്‍ എന്നിവര്‍ ധനശേഖരണാര്‍ത്ഥം കൂട്ടായ്മ സംഘടിപ്പിക്കും.സോനു ... Read more
ഇന്‍ഷുറന്‍സ് ഉള്ളവരും ബാങ്ക് വായ്പക്കാരും ശ്രദ്ധിക്കുക; പ്രളയക്കെടുതിക്ക് ചില ഇളവുകളുണ്ട്
പ്രളയക്കെടുതിയെ അതിജീവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ബന്ധപ്പെടാന്‍ നിരവധി ക്രമീകരണങ്ങള്‍ ചെയ്തു. ഹെല്‍പ്ലൈന്‍ നമ്പരുകള്‍,ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍,മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍പെടുന്നു. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലളിതമാക്കി.നേരത്തെ നിരവധി രേഖകള്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ബജാജ് അലയന്‍സ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ ആദിദാമു പറഞ്ഞു. ആശുപത്രികളിലെ കാഷ് ലെസ് സൗകര്യത്തിനുള്ള അപേക്ഷകള്‍ അര മണിക്കൂറിനകം തീര്‍പ്പാക്കുമെന്നു മാക്സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ ആശിഷ് മേഹ്രോത്ര വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്കുകായാനിപ്പോള്‍. വാഹന, ഭവന ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി ബാങ്കുകളും രംഗത്തുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകള്‍ ഓഗസ്റ്റ് മാസത്തെ വായ്പാ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവോ വൈകിയാല്‍ പിഴ ഈടാക്കില്ല. ... Read more
ഇവരും ഹീറോകള്‍; നമിക്കാം ഇവരെയും
ഈ കുട്ടികള്‍ ചില്ലറക്കാരല്ല. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന കേരളത്തിന് ഇവരുടെ സംഭാവന വലുതാണ്. തമിഴ്നാട്ടിലെ ഒമ്പതാം ക്ലാസുകാരിയും കണ്ണൂരിലെ സഹോദരങ്ങളായ രണ്ടു വിദ്യാര്‍ഥികളുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കള്‍ സ്വാഹയും ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങള്‍ക്കായി അച്ഛന്‍ കാത്തുസൂക്ഷിച്ച ഒരേക്കര്‍ സ്ഥലമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയും അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ ബ്രഹ്മയും നല്‍കിയത്. സ്ഥലത്തിന് അമ്പത് ലക്ഷം രൂപ മതിപ്പ് വില വരും. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൈക്കിള്‍ വാങ്ങാനായിരുന്നു നാലു വര്‍ഷമായി പണം സ്വരുക്കൂട്ടിയത്. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു. ... Read more
പാമ്പിന്‍വിഷത്തിനു പ്രതിവിധി താലൂക്ക് ആശുപത്രികളിലും; ചട്ടുകത്തലയന്‍ ആളെക്കൊല്ലിയല്ല വെറും സാധു
വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇതു മുൻനിർത്തി ആരോഗ്യ വകുപ്പ് പ്രത്യേക മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. കടിയേൽക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈയ്ക്കോ കാലിനോ ആണു കടിയേറ്റതെങ്കിൽ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം. പാമ്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം ... Read more
വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പടമെടുക്കൂ.. ഇന്‍ഷുറന്‍സ് സഹായം റെഡി
വെള്ളത്തില്‍ മുങ്ങിയ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിര്‍ദേശം. ഇന്‍ഷുറന്‍സ് സഹായത്തിന് മുങ്ങിയ കാറിന്റെ പടം മതിയെന്നും കാര്‍ തള്ളി അടുത്ത വര്‍ക്ക്ഷോപ്പില്‍ ഇട്ടിട്ട് ബന്ധപ്പെടാനും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ചു. കാറുകള്‍ മാത്രമല്ല ഇന്‍ഷുര്‍ ചെയ്ത വിളകള്‍ അടക്കം എന്തിനൊക്കെ നാശനഷ്ടം സംഭവിച്ചോ അവ വേഗത്തില്‍ നല്‍കുമെന്നും കമ്പനികള്‍ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ ബന്ധപ്പെടുക; നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം : 9188044186 ഇ-മെയില്‍- kro.claimshub@nic.co.in ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 18002091415 ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 1800-11-8485 ഇ-മെയില്‍: kerala.claims@orientalinsurance.co.in വാഹന ക്ലെയിമിന് വിളിക്കുക :8921792522; മറ്റു ക്ലെയിമുകള്‍: 9388643066 ഇ-മെയില്‍ : uiic.keralaflood@gmail.com ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍( എല്‍ഐസി) ക്ലെയിം കിട്ടാന്‍ ബന്ധപ്പെടുക: തിരുവനന്തപുരം – 9482419551 കൊല്ലം – 9496301011 പാലക്കാട് – 9447839123 തൃശൂര്‍ – 9447315770 എറണാകുളം ... Read more
മഴയില്‍ വെള്ളം കുടിച്ച വണ്ടികളെ ഓടിക്കാം; വാഗ്ദാനവുമായി കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ; സേവനം സൗജന്യം
പ്രളയക്കെടുതിയില്‍ വെള്ളം കയറി ഓഫായതും സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ പോയതുമായ വാഹനങ്ങള്‍ ഓടിപ്പിക്കാന്‍ കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ രംഗത്ത്. സൗജന്യമായി വാഹനം വലിച്ചുകൊണ്ടുപോകല്‍ മുതല്‍ അറ്റകുറ്റപ്പണി വരെയാണ് ടാറ്റാ മോട്ടോഴ്സിന്റെ വാഗ്ദാനം മെഴ്സിഡസ് ബെന്‍സ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏതൊക്കെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന് സമിതി പരിശോധിക്കും. ഫോക്സ് വാഗണ്‍ കാറുകള്‍ക്ക് സൗജന്യവഴിയോര സേവനം ലഭ്യമാക്കും. 1800 102 1155 എന്ന നമ്പരിലേക്കോ 1800 419 1155 എന്ന നമ്പറിലേക്കോ വിളിച്ചാല്‍ മതി. കേടായ ഫോക്സ്വാഗണ്‍ കാറുകള്‍ തൊട്ടടുത്ത ഡീലറുടെ പക്കല്‍ സൗജന്യമായി എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ബിഎംഡബ്ല്യു കാറുകള്‍ സൗജന്യമായി വഴിയോര സേവനം നല്‍കും.സ്പെയര്‍ പാര്‍ട്ട്സുകള്‍ അടിയന്തിരമായി കേരളത്തിലെത്തിക്കാനും കമ്പനി നിര്‍ദേശം നല്‍കി. നിസാന്‍, ഡാറ്റ്സണ്‍ കാറുകളും സൗജന്യസേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്കിലും വിളിക്കാം.നമ്പര്‍: 1800 209 3456. സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പ് ഉടമകളും സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസോസിയേഷൻ ഓഫ് ... Read more
Commercial flights resume operation in Kochi from naval airstrip
Commercial flight operations resumed in Kochi today, 20th August 2018, morning from the INS Garuda naval air station. An Alliance Air flight, which took off from Bengaluru, was the first flight landed in the naval airstrip. Alliance Air is a subsidiary of the state-run carrier Air India. Other airlines are also likely to fly to Kochi. A joint team of the centre and the civil aviation ministry gave the go-ahead for the flight operations at the Navy’s air station in Kochi, since the Kochi International Airport has been closed followed by rain and flood in the state. The airport will remain ... Read more
മറക്കില്ല മലയാളിയെ; കേരളത്തെ സഹായിക്കാന്‍ യുഎഇയും ഒമാനും
യുഎഇയുടെ വിജയഗാഥയ്ക്ക് പിന്നില്‍ കേരളീയരുടെ പരിശ്രമമുണ്ട്.ആ കേരളം കനത്ത പ്രളയത്തിലൂടെ കടന്നു പോവുകയാണ്. -യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ആണിത്. ട്വീറ്റ് ഇങ്ങനെ; സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ. അറബിയിലും ... Read more
മഴ കുറയുന്നു; പ്രളയക്കെടുതിയില്‍ കൈകോര്‍ത്ത് കേരളം
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ കനത്ത മഴ ഉണ്ടാകില്ല. ഏന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. .കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ രണ്ടടിയാക്കി കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തിയിട്ടുണ്ട്. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും കൂടുതല്‍ ഭക്ഷണമെത്തിച്ചു. ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ ... Read more
Kerala Floods: Yoga ambassadors endorse Kerala for help
While Kerala has been experiencing devastating rain, which it has not been witnessed in recent years, thousands of people come forward from around the world to help the state to overcome the havoc. Salila Sukumaran during Yoga Ambassadors Tour 2018 Salila Sukumaran, a yoga teacher and resident of USA, who has visited Kerala recently as part of the Yoga Ambassadors Tour 2018, has urged in her facebook post to help Kerala to overcome the disastrous situation. She was describing, how the KSEB people has rescued an elephant, which stranded in the flooding river. We share her facebook post for the ... Read more
സർക്കാർ ഓണാഘോഷം റദ്ദാക്കി; കെടുതി നേരിടാൻ ഒറ്റക്കെട്ടായവർക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി
കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകൾക്കായി ഓണാഘോഷത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തിൽ തീരുമാനമെടുക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 38 പേർ മരിച്ചെന്നു മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എല്ലാവരോടും സർക്കാർ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടൽ നടത്തി. കേരളാ ഗവർണർ നൽകിയ പിന്തുണയും വലുതാണ്. 8316കോടി രൂപയുടെ നഷ്ടമുണ്ടായി.അയൽ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു. കെടുത്തി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം. 27 ഡാമുകൾ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. വളർത്തു മൃഗങ്ങളെ നഷ്ടമായി. 10000 കിലോമീറ്റർ റോഡുകൾ തകർന്നു. 30000ത്തോളം പേർ ഇപ്പോഴും ക്യാംപിൽ തന്നെ. ജീവനോപാധികൾ പലർക്കും നഷ്ടമായി. ... Read more
വെള്ളം കുതിച്ചെത്തി; കാട്ടാനയും മുട്ടുകുത്തി
അതിരപ്പിള്ളിയിൽ കുത്തൊഴുക്കുള്ള പുഴയിൽ കുടുങ്ങിയ കാട്ടാനയെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് കാട്ടിലേക്ക് മടക്കി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് രക്ഷപ്പെടുത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമായപ്പോൾ പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ചാര്‍പ്പയിലെ ആദിവാസികളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് ആന കുടുങ്ങിയത്. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ആനയെ രക്ഷിച്ചത്.