Tag: qatar

വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം

നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം. ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ... Read more

ദോ​ഹ–ചി​ക്കാ​ഗോ സ​ർ​വീ​സി​ല്‍​ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്

ബി​സി​ന​സ്​ ക്ലാ​സ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​യ ക്യൂ ​സ്യൂ​ട്ട് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ദോ​ഹ – ചി​ക്കാ​ഗോ സ​ർ​വീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​​ച്ചു. ബി​സി​ന​സ്​ ക്ലാ​സ്​ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വാ​ഷിം​ഗ്ട​ൺ ഡ​ല്ല​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ അ​വാ​ർ​ഡ് വി​ന്നിം​ഗ് ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര കൂ​ടു​ത​ൽ പേ​ർ​ക്കെ​ത്തി​ക്കു​കയും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ക്കാ​ഗോ​യി​ലെ ഓ​ഹാ​രേ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വീ​സി​ലാ​ണ് ക്യൂ ​സ്യൂ​ട്ട് ഘ​ടി​പ്പി​ക്കു​ന്ന​ത്. ബോ​യി​ങ് 777–300 വി​മാ​ന​മാ​ണ് ഇ​തി​നാ​യി തെ​രഞ്ഞെ​ടു​ക്കു​ന്ന​ത്. ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​യി​ൽ വ്യ​ത്യ​സ്​​ത യാ​ത്രാ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന ക്യൂ ​സൂ​ട്ട് ബോ​യിം​ഗ് 777ലാ​ണ് ആ​ദ്യ​മാ​യി ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ഏ​വി​യേ​ഷ​ൻ രം​ഗം ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക്യൂ ​സ്യൂ​ട്ടി​ലൂ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് അ​ൾ​ട്രാ​സ്​ 2017ൽ ​​ബെ​സ്​​റ്റ് എ​യ​ർ​ലൈ​ൻ ഇ​ന്ന​വേ​ഷ​ൻ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ... Read more

Qatar files complaint against Bahrain at UN

Qatar filed a serious complaint at United Nations, regarding a Bahrain warplane over breaching the Qatari airspace. According to reports, two Qatari warplanes had flown dangerously close to two civilian aircraft approaching from UAE. The incident took place at Bahrain airspace and the complaint has been forwarded to the International Civil Aviation Organization (ICAO). However, Qatar denied the claim and said that UAE is covering its own violations happening at the Qatari airspace. Back in June 2017 Qatar has been banned by UAE along with Saudi Arabia, Bahrain and Egypt in terms of its diplomatic and trade associations.

വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ

സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ... Read more

മാള്‍ ഓഫ് ഖത്തറില്‍ ഫാഷന്‍ മേള

ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ ചെച്ചന്‍, നിസാര്‍ റൗമണി, ലോസ് എയ്ഞ്ചസല്‍സിന്‍റെ ഡാനിയല്‍ ഒപ്പോര്‍ട്ടോ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെറോ മോഡ, കോക്ക, റിവര്‍ ഐലന്‍ഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശേഖരവും ഷോയിലുണ്ടാകും. ഫാഷന്‍ മേളയുടെ ഭാഗമായി കുട്ടികളുടെ മിനി ക്യാറ്റ് വാക്ക്, മേക്കപ്പ് പഠന ക്ലാസ് തുടങ്ങിയവ നടക്കും. മാളില്‍ പുത്തന്‍ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ കഴിവുള്ള ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ... Read more

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൈകോര്‍ത്ത്‌ ഖ​ത്ത​റും കു​വൈ​ത്തും

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റിയും കു​വൈ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹീ​മും കു​വൈ​ത്ത് ടൂ​റി​സം  അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ജാ​സിം അ​ൽ ഹ​ബീ​ബും കു​വൈ​ത്ത് സി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പ് ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ത്യേ​കി​ച്ചും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​ക​രാ​ർ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹിം പറഞ്ഞു. ഖ​ത്ത​ർ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ കു​വൈ​ത്തി​ന് പ്ര​ത്യേ​ക സ്​​ഥാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ആ​സൂ​ത്ര​ണ​വും വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ഭ​വ സ​മ്പ​ത്തും വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ലൂ​ടെ ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​കാന്‍ സാധ്യതയുണ്ട്. ധാ​ര​ണാ​പ​ത്ര​ത്തിെ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ ഖ​ത്ത​ർ–​കു​വൈ​ത്ത് പൗ​ര​ന്മാ​രെ ക്ഷ​ണി​ക്കു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. വിനോദ ... Read more

മാര്‍ക്കിടെക്ചര്‍ മികവില്‍ ഖത്തര്‍ മ്യൂസിയം

വ്യത്യസ്തമായ വിനോദ, സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ട് ആരംഭിച്ച മാര്‍ക്കിടെക്ചര്‍ വന്‍ വിജയമെന്ന് ഖത്തര്‍ മ്യൂസിയം. മാര്‍ക്കിടെക്ചര്‍ എന്ന വേറിട്ട പരിപാടിയിലൂടെ രാജ്യത്തെ ഏറ്റവും സുന്ദരമെന്നറിയപ്പെടുന്ന കെട്ടിടങ്ങളും സാംസ്‌കാരികവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍, സിനിമകള്‍ എന്നിവയുടെ പ്രദര്‍ശനവും, മറ്റുകലാപരിപാടികളും സംവാദവും കാണികള്‍ക്ക് പുത്തന്‍ അറിവ് സമ്മാനിക്കുന്നു. 630 ആളുകളാണ് ഈ മാസം ആദ്യവാരം ആരംഭിച്ച മാര്‍ക്കിടെക്ചറില്‍ പങ്കെടുത്തത്. ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായാണ് മാര്‍ക്കിടെക്ചര്‍ തുടങ്ങിയത്. സാംസ്‌കാരിക പാസ് പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ നടത്തിയ പരിപാടികളില്‍ ഏറ്റവും വിജയകരമായത് മാര്‍ക്കിടെക്ചറാണ്. 25 രാജ്യങ്ങളില്‍ നിന്നും 22000 പേര്‍ക്കാണ് സാംസ്‌കാരിക പാസുള്ളത്. സിനിമാപ്രദര്‍ശനം, ഇവന്റുകള്‍, പൊതുസംവാദങ്ങള്‍, രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലേക്കും ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവയെല്ലാമാണ് മാര്‍ക്കിടെക്ചറിലുള്ളത്. എഴുപതിലധികം കലാ, സാംസ്‌കാരിക അനുഭവം മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസ് ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് നല്‍കാനായാണ് മാര്‍ച്ചിടെക്ചര്‍ നടത്തുന്നത്. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ... Read more

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്. Picture curtasy: @whatsupdoha ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട് അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ... Read more

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അല്‍ കോര്‍ണീഷ്       Pic: www.qatarliving.com ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലകളില്‍ എണ്‍പതു ശതമാനവും വിദേശികളാണ്. അമ്പലങ്ങള്‍ ഒഴികെ മറ്റു ആരാധനാലയങ്ങള്‍ ഇവിടുണ്ട്. ചരിത്രവും സംസ്കാരവും ഇഴകിച്ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്. അല്‍ കോര്‍ണീഷ് ദേഹ നഗരം കടലിനാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പാണ്. ഖത്തറിന്‍റെ വ്യാവസായിക മേഖലയാണിത്‌. ദോഹ കടല്‍ത്തീരം കോണീഷ് എന്നാണ് അറിയപ്പെടുന്നത്. ഖത്തറിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഇതുതന്നെ. ... Read more