Tag: Qatar international food festival

ഖിഫ് ഭക്ഷ്യമേള ഖത്തറില്‍ തുടങ്ങി

ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) സംഘടിപ്പിക്കുന്ന ഒമ്പതാമത് രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് കോർണിഷിലെ ഹോട്ടൽ പാർക്കിൽ തുടക്കമായി.  പാചക വിദഗ്ധ ആയിഷ അൽ തമീമി, രാജ്യാന്തര പ്രശസ്തനായ അമേരിക്കൻ ഷെഫ് വൂൾഫ്ഗാങ് പക്ക് എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. യുഎസിൽ നിന്നെത്തിയ ജപ്പാൻ വംശജനായ മസഹാരു മോറിമോട്ടോയാണ് മേളയിലെ മറ്റൊരു താരം. 80 കിലോയുള്ള ട്യൂണമൽസ്യം 20 മിനിറ്റിനുള്ളിൽ പാകപ്പെടുത്തി വിളമ്പി മസഹാരു ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു. 80,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 178 സ്റ്റാളുകളാണ് ഇത്തവണ വിവിധ നാടുകളിലെ തനതുരുചികൾ ഖത്തറിലെ ഭക്ഷണപ്രേമികൾക്കായി വിളമ്പുന്നത്. സ്റ്റാളുകളുടെ എണ്ണത്തിൽ 36% വർധനയുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ 14 എണ്ണം പഞ്ചനക്ഷത്ര, ചതുർനക്ഷത്ര ഹോട്ടലുകളാണ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ വിളമ്പുന്ന ചെറുകിട ഭക്ഷ്യശാലകൾക്കും ഇത്തവണ വൻപ്രാധാന്യം നൽകിയിട്ടുണ്ട്. തീൻമേശയിലൂടെ വിവിധ സംസ്കാരങ്ങൾകൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഖിഫ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭക്ഷ്യമേള 11 ദിവസം നീളും. ഖത്തറിന്‍റെ സാംസ്‌കാരിക വൈവിധ്യവും പാചക പാരമ്പര്യവും ചേര്‍ത്തിണക്കിയാണ്  ഇത്തവണ ... Read more

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more