Tag: Qalhat
ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്സയും ഖല്‍ഹാതും
സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ ആയിരുന്നു എന്നതും ഖല്‍ഹാത്നെ വേറിട്ട് നിര്‍ത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഗവര്‍ണ്ണര്‍ അയാസ് ഹോര്‍മുസ് എന്നും ഖല്‍ഹാത് എന്നും തന്റെ ഭരണ സംവിധാനത്തെ രണ്ടായി വേര്‍തിരിച്ചിരുന്നു. ഖല്‍ഹാത് ഭരിച്ചിരുന്നത് അയാസീന്റെ ഭാര്യ ബീബി മറിയം ആയിരുന്നു. ഓമനിലെയും റിയാദിലെയും ഭരണാധികാരികള്‍ എണ്ണ വില ഇടിഞ്ഞിതിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് അല്‍ അഹ്സയും ഖല്‍ഹാതും യുനെസ്കോയുടെ ലോക പൈതൃക ... Read more