Tag: PWD house
പ്രകൃതിയെ അറിഞ്ഞു പാടവരമ്പിലൂടെ നടക്കാം: പദ്ധതിയൊരുക്കി ടൂറിസം വകുപ്പ്
ചാലക്കുടി: കോള്‍പാടങ്ങളെയും ദേശാടനകിളികളെയും ടൂറിസവുമായി ബന്ധപെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ഒരുക്കുന്നു. ആതിരപ്പള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി എന്നീ വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളെയാണ് ഡി എം സിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോള്‍ ലാന്‍ഡ് ടൂറിസം പാക്കേജ് ആരംഭിക്കും. ജില്ലയിലെ ദേശാടനകിളികള്‍ എത്തുന്ന കോള്‍പാടങ്ങളിലൂടെ നടത്തുന്ന യാത്ര ആണ് ഇതില്‍ പ്രധാനം. രാവിലെ 7ന് ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 7.30ന് തൃശൂര്‍ ജില്ലാ ടൂറിസം ഓഫീസില്‍ എത്തും. തുടർന്ന് ദേശാടനക്കിളികളെയും നാടൻ കിളികളെയും കണ്ടും വയൽക്കാറ്റേറ്റും പ്രദേശത്തെ നാടൻ ചായക്കടയിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചുമുള്ള യാത്ര. അതു കഴിഞ്ഞാൽ ചേറ്റുവയിലേക്ക്. അവിടെ കായലിനോട് ചേർന്നുള്ള ടൂറിസം വകുപ്പിന്റെ ഭക്ഷണശാലയിൽ ഉച്ചഭക്ഷണം. ചേറ്റുവ കായലും കനോലി കനാലും ചേരുന്ന, പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ രസകരമായ ബോട്ടിങ്ങാണ് പിന്നീടുള്ളത്.ഗൈഡിന്റെ സേവനവുമുണ്ടാകും. തുടർന്നു ചാവക്കാട് ബീച്ചിലെത്തും.ഇവിടെ പട്ടം പറത്തി കടൽത്തീരനടത്തം. രാത്രി എട്ടിനു ചാലക്കുടിയിൽ തിരിച്ചെത്തും. 850 രൂപയാണ് യാത്രാനിരക്ക്. ബുക്കിങ് ... Read more