Tag: Public transportation
ജി. പി. എസും പാനിക് ബട്ടണും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി
പൊതു ഗതാഗത വാഹനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി. പി. എസും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷന് ബി. ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തില്‍ അവര്‍ക്ക് പാനിക് ബട്ടണ്‍ അമര്‍ത്തി അലാം മുഴക്കാം ജി .പി .എസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്ന് കണ്ടെത്താനുമാകും. സ്കൂള്‍ ബസുകള്‍, ടാക്സികള്‍, വസുകള്‍ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഓട്ടോറിക്ഷ, ഇ-റിക്ഷ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ജി പി എസ് സംവിധാനമുള്ള മൊബൈല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിരവധി ഉണ്ട് എന്നാല്‍ അവര്‍ ഇത് പ്രായോഗികമായി ഉപയോഗിക്കുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വാഹന ഉടമകളില്‍ ഏറെപേര്‍ക്ക് ആധുനിക സംവിധാനത്തെക്കുറിച്ച് അറിവില്ലെന്നും നിയമം പൂര്‍ണമായും നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.