Tag: Public procecution
കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ മൊബൈല്‍ ആപ്പ്
മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ‘ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്. നിയമപരമായ സംശയങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ഇത് സഹായിക്കും. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍നിന്നും ലഭിക്കുക.