Tag: prem ganapathy
കീശ നിറച്ച ദോശ
ഒന്നുമില്ലായ്മയില്‍ നിന്ന് കോടിപതിയിലേക്കെത്തിയ തൂത്തുകുടി സ്വദേശി പ്രേം ഗണപതി എന്ന ബിസിനസുകാരന് പറയാനുള്ളത് സ്വപ്നങ്ങളുടെയും കഠിനാധ്വാനാത്തിന്റെയും കഥയാണ്. പ്രേം ഗണപതി പത്താംക്ലാസില്‍ പടിക്കുമ്പോള്‍ കൃഷിയില്‍ നഷ്ടം സംഭവിച്ച് അച്ഛന്റെ സമ്പാദ്യമെല്ലാം നഷ്ട്മായി. വീടിന്റെ ഭാരം സ്വന്തം ചുമലിലായപ്പോള്‍ പണം സമ്പാദിക്കാനായി പ്രേം നാടുവിട്ടു. ഭാഷ അറിയാത്ത നാട്ടിലൂടെ ജോലിക്കായി അലഞ്ഞുനടന്നു. പതിനേഴാം വയസ്സിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ ബേക്കറിയില്‍ ജോലി കിട്ടി. രണ്ടു വര്‍ഷം അവിടെ ജോലിയെടുത്തു. പിന്നീട് പലയിടത്തും ഹോട്ടലുകളിലും പിസാ ഡെലിവറി ബോയ് ആയും ജോലിചെയ്തു. കിട്ടുന്ന കൂലി തന്റെ സമ്പാദ്യപ്പെട്ടിയില്‍ നിക്ഷേപിച്ചു. ഉന്തു വണ്ടിയിലെ ജീവിതം കുറച്ചൊക്കെ സമ്പാദ്യമായപ്പോള്‍ ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു. തുടക്കം വഴിയോരങ്ങളില്‍ ഇഡ്ഡലിയും ദോശയും വിറ്റ്. സുഹൃത്തുക്കളുടെ സഹായത്തോടെ ഉന്തുവണ്ടി വാടകക്കെടുത്താണ് ബിസിനസ് തുടങ്ങിയത്. ജോലിക്കിടെ എന്നും രണ്ടുമണിക്കൂര്‍ കമ്പ്യുട്ടര്‍ പഠിക്കും. കൂടുതല്‍ ബിസിനസ് സാധ്യതകള്‍ അന്വേഷിച്ചു കണ്ടെത്തും. ഉന്തു വണ്ടി ഉരുട്ടി മാസം 20000 രൂപവരെ മിച്ചംപിടിക്കാന്‍ തുടങ്ങി. പ്രേം ... Read more