Tag: plaka

യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …

താരാ നന്തിക്കര ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം. Picture courtasy: ഗൗതം രാജന്‍ ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു ... Read more