Tag: pinarayin viijayan
ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന് കടന്നപ്പള്ളി, ഡോ. കെ. ടി. ... Read more
മൂന്നാംമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി
മൂന്നാമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയിസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. പൊലീസിന്റെ മനുഷ്യമുഖമാണ് പ്രധാനം. മൂന്നാംമുറ പാടില്ലാ എന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയിലുള്ളവര്‍ പൊലീസിലുണ്ടാകും. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില് കുറിച്ചു. രാജ്യത്തിനുതന്നെ മാതൃകയാണ് കേരളാ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള ഇടപെടലിലൂടെ പൊലീസിന് ജനകീയമുഖം കൈവന്നുവെങ്കിലും പഴയ പൊലീസ് സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പ്പര്യമില്ല. പരമ്പരാഗത പൊലീസ് രീതികളോടാണ് അവര്‍ക്ക് താല്‍പ്പര്യം. ലോകത്തിനും നാടിനും പൊലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പൊലീസ് സേനയിലുള്ളത് വലിയ മാറ്റങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പെട്ടെന്നു പിടിക്കാന്‍ സാധിക്കുന്നു. പിങ്ക് പൊലീസിനും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനും മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്ട്രോള് റൂമുകള്‍ തുറക്കും. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ സംരക്ഷണ ... Read more