Tag: Petrol Price
തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവിലയില്‍ വർധനവ്
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില എൺപതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാൻ കാരണം. നാലു വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡോയിൽ വില. കൊച്ചിയിൽ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.
അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍
സംസ്ഥാത്ത് ആദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 82.35 രൂപയായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്. മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇന്ധന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.