Tag: pathmanabhaswamy temple
ശ്രീപത്മനാഭന്‍റെ നിധിശേഖരം പൊതുപ്രദര്‍ശന വസ്തുവാകില്ല
കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ ... Read more
300 കോടി ചെലവില്‍ പത്മനാഭന്‍റെ നിധിശേഖര പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു
ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ അമൂല്യനിധിയുടെ പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തിരുവനന്തപുരത്തെ വിവിധ സംഘടനകളുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ചര്‍ച്ചയ്ക്കു ശേഷം എടുത്തത്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രദർശനശാലയൊരുക്കാമെന്ന നിർദേശം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടിരൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തില്‍ കരടുപദ്ധതിക്കു രൂപംനൽകി. നിധിപ്രദർശനം കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനു വഴിയൊരുക്കും. സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ... Read more