Tag: Paravathy Puthanar
പാര്‍വതി പുത്തനാര്‍ ശുചീകരിക്കുന്നു: വരുന്നത് വെനീസിനെ വെല്ലും ജല ടൂറിസം
പോളകള്‍ നിറഞ്ഞും മാലിന്യം മൂടിയും അഴുക്കുചാലായ തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വരുന്നു. പാര്‍വതി പുത്തനാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരില്‍ കണ്ടു വിലയിരുത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ്.കനാല്‍ വീണ്ടെടുക്കല്‍ പദ്ധതിയുടെ പ്രധാനഭാഗമാണ് പാര്‍വതി പുത്തനാര്‍. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തുടങ്ങിക്കഴിഞ്ഞു. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പാര്‍വതി പുത്തനാറിനെ സമഗ്രമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി നടത്തുന്നത്. ഇതിന് സമാന്തരമായി കോഴിക്കോട് കനോലി കനാല്‍ വൃത്തിയാക്കല്‍, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാല്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും ഒന്നാംഘട്ടത്തില്‍ നടക്കും. 2020 മെയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും. പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കല്‍ പാര്‍വതി പുത്തനാറില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കി.മി ഭാഗം, ഏറ്റവും കുറഞ്ഞത് 3.7 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സോടെ ഗതാഗതയോഗ്യമാക്കുകയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.. ഇത് ... Read more