Tag: palakkad kerala
പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി
ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് ... Read more
സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു
പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ എത്തുന്ന പൊലീസ് സേനയുടെ കൈകളില്‍ മാത്രമല്ല ഇനി പരിസരം നിരീക്ഷിക്കുവാനും പൊലീസ് വാഹനത്തിലും ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്. ഐ.യുടെ വാഹനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു. പരിസരം നിരീക്ഷിക്കുന്നതിനായി പൊലീസ് വാഹനത്തിന്റെ ഇരു വശത്തിമായി രണ്ടു വീതം ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറയിലൂടെ എത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും. സാധാരണഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കുകയാണ്. വാഹനങ്ങളില്‍ കൂടി ക്യാമറ ഘടിപ്പിച്ചതുകൊണ്ട് സുരക്ഷയും ക്രമസമാധാനപാലനവും കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ആദ്യഘട്ടമൊന്നോണം പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ മാത്രമാണ് ക്യാമറ സ്ഥാപിച്ചത് ഇത് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.
പാരമ്പര്യ പെരുമയില്‍ പാലക്കാട്ട് അഹല്യ പൈതൃക ഗ്രാമം
കേരളത്തിലെ ആദ്യ സമ്പൂര്‍ണ പൈതൃക ഗ്രാമം പാലക്കാട് ഒരുങ്ങുന്നു. അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയം എന്ന പദ്ധതിയില്‍ കേരളീയ ഗൃഹോപകരണങ്ങള്‍,പുരാതന കാലത്തെ കാര്‍ഷിക ഉപകരണങ്ങള്‍, വാദ്യങ്ങള്‍ വേഷങ്ങള്‍, നാണയങ്ങള്‍,കറന്‍സികള്‍,പെയിന്റിംഗുകള്‍,ശില്പങ്ങള് തുടങ്ങി ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച പുരാവസ്തുക്കള്‍ തുടങ്ങിയവയുടെശേഖരമാണ് ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും, ഭക്ഷണവും എന്നിവയോടൊപ്പം അതുല്യമായ സാംസ്കാരിക അനുഭവവും ഒരേ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 3000 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വപ്ന പദ്ധതി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സംസ്ക്കാരത്തിനോടൊപ്പം കലയും കൈകോര്‍ക്കുന്നുണ്ട് അഹല്യയില്‍. അതിഥികള്‍ക്കു താമസിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ലേക് ഹൌസുകള്‍,ആംഫി തീയേറ്റര്‍,ക്യാമ്പുകള്‍ നടത്താനുള്ള ഡോര്‍മെറ്ററികള്‍,പുരാവസ്തു മ്യൂസിയം ചുവര് ചിത്രങ്ങള്‍,പ്രതിമകള്‍, മണ്ശില്പങ്ങള് എന്നീ മാധ്യമങ്ങളിലുള്ള ആര്‍ട് വര്‍ക്കുകള്‍ നിര്‍മിക്കുവാനും ക്ളാസിക്ക്,ഫോക് കലാരൂപങ്ങളും അവതരിപ്പിക്കുവാനും കാണുവാനും സൗകര്യമുണ്ട് അഹല്യയില്‍. ഏപ്രില്‍ 8 മുതല്‍ 12 വരെ അഹല്യയില്‍ പുരാവസ്തു പ്രദര്‍ശനം നടക്കുമെന്ന് പുതിയതായി ചുമതലയേറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ ഞെരളത്ത് ഹരിഗോവിന്ദന് ... Read more