Tag: Online taxi
കാലി-പീലി കാറുകളുമായി കൈകോര്‍ത്ത് ഊബര്‍
ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഊബര്‍ ആദ്യമായി കാലി-പീലി ടാക്സിയുമായി കൈകോര്‍ക്കുന്നു. തങ്ങളുടെ ശൃംഖലയിലേക്ക് കണ്ണിചേര്‍ത്ത് ദക്ഷിണ മേഖലയിലെ കാലി-പീലി ടാക്സികളാണ് ഊബര്‍ ആപ്പില്‍ ലഭ്യമാകുക. അവധിക്കാല തിരക്കില്‍ ഊബര്‍, ഓല ക്യാബുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ തിരക്കിനനുസരിച്ചുള്ള കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് നല്കേണ്ടിവരുന്നുണ്ട്. വാഹനലഭ്യത കുറവും കാത്തിരിപ്പ് കൂടുകയും ചെയ്യുന്നു. കാലി-പീലി കൂടി ഊബര്‍ പാനലില്‍ വരുമ്പോള്‍ ഇതിന് കുറെയൊക്കെ പരിഹാരമാകും. ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഓല നേരത്തേ തന്നെ കാലി-പീലി ക്യാബുകളെ തങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു
ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് ... Read more
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു
ഊബര്‍ ഒല ടാക്സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍, കമ്പനി മാനേജ്മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും ... Read more