Tag: oman
ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു
ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വിമാനത്താവള മാനേജ്മെന്റ് കമ്പനി വക്താവ് അറിയിച്ചു. പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ ഒാൺ അറൈവൽ വിസ ലഭിക്കുന്നതിന് താൽക്കാലിക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇക്കഴിഞ്ഞ 21 മുതലാണ് ടൂറിസ്റ്റ്, എക്സ്പ്രസ് വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും വിസ അനുവദിക്കുന്നതും പൂർണമായും ഒാൺലൈനായി മാറിയത്. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണങ്ങൾ നടത്തുന്നുണ്ട്. തുടര്‍ന്ന് ഒാൺഅറൈവൽ വിസ കൗണ്ടറുകൾ ഒഴിവാക്കാനാണ് തീരുമാനം. ഇ-വിസയുമായി എത്തുന്നവർക്ക് എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂ ഴിവാക്കുന്നതിനായി ഇ-വിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. evisa.rop.gov.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. വളരെ എളുപ്പത്തില്‍ അപേക്ഷിക്കാൻ സാധിക്കുന്നതാണ് ഇ-വിസയെന്ന് റൂവി ഗ്രേസ് ടൂർസ് ആൻഡ് ട്രാവൽസിലെ അബുൽ ഖൈർ പറഞ്ഞു. ഒറിജിനൽ വിസ കൈവശം വെക്കേണ്ടതിന്റെയും വിസ വിമാനത്താവളത്തിൽ ഡെപ്പോസിറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യം ഇതിനില്ല. വിസയുടെ പ്രിൻറൗട്ട് മാത്രം മതിയാകും. ഇൻഡിഗോ, എയർ ഇന്ത്യ ... Read more
Bronze Age artefacts unearthed in Kuwait
Photo Courtesy: KUNA Kuwait’s National Council for Culture, Arts and Letters (NCCAL) has discovered tens of cemeteries and engraved items belonged to the Bronze Age from a popular eastern resort on the shores of the Arabian Gulf. The new discoveries are reminiscent of a Bronze Age culture, known as ‘Um Al Nar’, that existed around 2500 BC in the area of modern-day United Arab Emirates and northern Oman. The area was once a vibrant trade zone that linked vast civilisations across eastern Saudi Arabia, said he director of NCCAL’s department of antiquities and museums, Sultan Al Duweish. “The rare findings are ... Read more
AAHAR 2018 kick starts in Delhi
Union Minister for Commerce and Industry, Suresh Prabhu inaugurated the 33rd edition of ‘AAHAR 2018’, a 4-day event on International Food and Hospitality at Pragati Maidan in New Delhi. The event is organised by India Trade Promotion Organisation (ITPO), in association with Agricultural Processed Food Products Development Authority (APEDA), and Ministry of Food Processing Industries. The fair features over 900 exhibitors from India and overseas, with a wide variety of food products. Participants from 18 countries have registered for this year’s event. China, Italy, Poland, Turkey, Spain, Oman, South Korea, Thailand, UAE, Peru, Norway, Indonesia, Canada, Tunisia, Hong Kong, Singapore, ... Read more
ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു
പരിഷ്കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു. ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.
ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്
ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.
പണം അയയ്ക്കല്‍: ചട്ടം കടുപ്പിച്ച് ഒമാന്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് പണം നാട്ടിലേക്ക് അയക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പണം അയക്കാനെത്തുന്നവര്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നീക്കങ്ങളുടെ നടപടിയാണ് പുതിയ നീക്കമെന്നാണ് ഒമാന്റെ വിശദീകരണം. 400 ഒമാന്‍ റിയാലില്‍ കൂടുതല്‍ അയക്കുന്നവരാണ് വിശദീകരണം നല്‍കേണ്ടി വരിക. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പണം അയക്കുമ്പോള്‍ അതിന്റെ ഉറവിടം മണി എക്സ്ചേഞ്ചുകള്‍ ഉറവിടത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഒമാന്‍ യുണൈറ്റഡ എക്സ്ചേഞ്ച് മാനേജര്‍ ഫറസ് അഹമദ് പറഞ്ഞു. ബാങ്ക് അക്കൌണ്ട് വിശദാംശം വഴിയോ റസിഡന്റ് കാര്‍ഡ് വഴിയോ ഉറവിടം വ്യക്തമാക്കണം. ഉറവിടം വ്യക്തമാക്കിയാല്‍ മാത്രം പോരാ,പണം അയക്കുന്നത് എന്തിനെന്നും ബോധ്യപ്പെടുത്തണം. അയക്കുന്നയാളോ പണം എത്തേണ്ട ആളോ കരിമ്പട്ടികയില്‍ പെട്ടിട്ടുണ്ടോ എന്ന് എക്സ്ചെഞ്ചുകള്ക്കു കണ്ടെത്താനാവും. രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പണം കൈമാറ്റം പ്രശ്നമാവില്ലന്നു മോഡേണ്‍ എക്സ്ചേഞ്ച് മാനേജര്‍ ഫിലിപ്പ് കോശി വ്യക്തമാക്കി.
യുഎഇയില്‍ പൊടിക്കാറ്റിനു സാധ്യത
ദുബൈ:അടുത്ത രണ്ടു ദിവസം യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യത. വടക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗതയിലും ചിലേടത്ത് 45-60 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിലും കുറവുണ്ടാകും.തീരദേശങ്ങളില്‍ 12-24 ഡിഗ്രി സെല്‍ഷ്യസാകും താപനില. ശക്തമായ കാറ്റിനെത്തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും റോഡുകളില്‍ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 8-12 അടിവരെ ഉയരത്തിലാകാനും സാധ്യതയുണ്ട്
ഒമാനില്‍ വിസാവിലക്ക്
ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളില്‍ ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐടി, അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രെഷന്‍ ആന്‍ഡ് ഹ്യുമണ്‍ റിസോര്‍സ്, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്ഥികകളിലാണ് നിരോധനം. ഇന്ത്യയടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസാ നിരോധനം സാരമായി ബാധിക്കും.