Tag: Ola
ഊബറിനും ഒലയ്ക്കും വെല്ലുവിളിയുമായി എസ് 3 ക്യാബ്സ് വരുന്നു
മുംബൈ നഗരത്തില്‍ പുതിയ ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് – ‘എസ് 3 ക്യാബ്സ്’ അടുത്ത ആഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഗ്രൂപ് എന്ന ചരക്കുഗതാഗത (ലോജിസ്റ്റിക്സ്) കമ്പനിയാണ് നടത്തിപ്പുകാര്‍. ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കും. തിരക്ക് അനുസരിച്ച് യാത്ര നിരക്കു കൂടുന്ന സര്‍ജ് പ്രൈസിങ് ഉണ്ടാവില്ല. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പദ്ധതിയായാണ് ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരത് ഗ്രൂപ് വ്യക്തമാക്കി. ഈയിടെ നടന്ന ഒല, ഊബര്‍ ഡ്രൈവര്‍മാരുടെ സമരത്തിന് നേതൃത്വം നല്കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) യൂണിയന് അടക്കം 10 യൂണിയനുകളുടെ പിന്തുണയുണ്ടെന്ന് കമ്പനി ഡയറക്ടര്‍ സൊഹെയ്ല് കസാനി പറഞ്ഞു. തുടക്കത്തില്‍ ആയിരം ക്യാബുകള്‍ ഉണ്ടാകും. രണ്ടു മാസത്തിനകം ഇത് നാലായിരത്തോളമായി വര്‍ധിപ്പിക്കും. ഡ്രൈവര്‍മാരുടെ പ്രതിദിന കളക്ഷനില്‍ ആദ്യത്തെ 1,800 രൂപയ്ക്ക് കമ്പനി കമ്മിഷന് ഈടാക്കില്ല. അതിനു മുകളില്‍ 10 ശതമാനം കമ്മിഷന് ഈടാക്കും. ഇതിന്റെ ഇരട്ടിയാണ് ഒലയും ... Read more
Ola to add 10,000 electric autos in an year
Ola said it will add 10,000 electric three-wheelers to its fleet over the next 12 months as part of a plan to promote the use of electric vehicles. Ola plans to have 1 million electric vehicles on offer by 2021, said Ola in a statement. The company also said that it will work with various state governments, vehicle manufacturers and battery companies to meet its target. Ola will introduce the electric three-wheelers in three cities. Ola operates in 110 Indian cities and has over a million driver partners. Last May, Ola launched a pilot project to test a fleet of electric vehicles ... Read more
ഊബറും ഒലയും ഒന്നിച്ചേക്കും
ഓണ്‍ലൈന്‍ ടാക്സി സേവന രംഗത്തെ ആഗോള കമ്പനിയായ ഊബറും ഇന്ത്യന്‍ കമ്പനിയായ ഒലയും ലയിക്കാന്‍ നീക്കം. ഇരു കമ്പനികളിലും മൂലധന നിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഊബറിന്റെയും ഒലയുടെയും പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഊബറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വരികയാണ്. ഇതിനു മുന്നോടിയായി ലയനം പൂര്‍ത്തിയാക്കാനാണ് നീക്കം. അതേസമയം, ഇരുകൂട്ടരും ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ ഊബര്‍ ശൃംഖലയില്‍ 3.50 ലക്ഷം ടാക്സികളും ഒലയുടെ കീഴില്‍ ഒമ്പതു ലക്ഷം ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്.
Ola, Uber strike called off
The online peer to peer cab service, Uber and Ola drivers from Mumbai have called off their strike after 3 days. The issue has been resolved after a team of leaders from Maharashtra Navnirman Sena, met the company officials on Thursday. According to reports, Uber noted down the concerns of the drivers and promised a resolution. “We have heard their concerns and have taken note of the feedback,” said Uber spokesperson. Besides Uber, online app-based taxi service Ola drivers too called off their strike, owing to a management assurance to the drivers. “Ola would like to apologise to all its ... Read more
ഐ.ആര്.സി.ടി.സിയും ഒലയും കൈകോര്‍ക്കുന്നു
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്.സി.ടി.സി) ഒല ടാക്സിയും ഒന്നിക്കുന്നു. ഐ.ആര്.സി.ടി.സി ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഒല ടാക്സി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചാണ് ഈ കൈകോര്‍ക്കല്‍. ആറു മാസത്തെ പരീക്ഷണ പദ്ധതി ആയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇതു വിജയിച്ചാല്‍ തുടര്‍ന്നും ഒലയുടെ സേവനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. ഒല ടാക്സിയുടെ മൈക്രോ, മിനി, ഷെയറിംഗ് വണ്ടികള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിന്റെ വിവരങ്ങള്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്. എന്നാല്‍ ഡിസ്കൌണ്ട് യാത്രകള്‍ ലഭിക്കില്ല. യാത്രയുടെ ഒരാഴ്ച മുമ്പ് ഒല ടാക്സിയുടെ സേവനം ബുക്ക് ചെയ്യാം. കൂടാതെ ഐ.ആര്.സി.ടി.സി ഔട്ട്ലറ്റുകളിലെ ഒലയുടെ സ്വയം ഉപയോഗിക്കാവുന്ന ബൂത്തുകളില്‍ നിന്നും ബുക്ക് ചെയ്യാം. ഐ.ആര്.സി.ടി.സിയുടെ ഈ പുതിയ സംവിധാനം വഴി യാത്ര സുഖകരമാക്കാം. പ്രത്യേകിച്ചും തിരക്കുകൂടിയ നഗരങ്ങളില്‍. ടാക്സി കിട്ടാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യവും ഇല്ല. ട്രെയിന്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത നിലയ്ക്ക് ടാക്സി എത്തും.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു
ഊബര്‍ ഒല ടാക്സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍, കമ്പനി മാനേജ്മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും ... Read more
ഊബര്‍, ഒല ടാക്സികള്‍ പണിമുടക്കുന്നു
ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം ഒഴിവാക്കി ഇവയെ ആശ്രയിക്കുന്നവരുണ്ട്. ഊബർ, ഒല കമ്പനികൾ വലിയ വാഗ്ദാനങ്ങൾ നൽകി ഡ്രൈവർമാരെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരത്തിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര നവനിർമാൺ സേനയുടെ യൂണിയൻ നേതാവ് സഞ്ജയ് നായിക് പറഞ്ഞു. അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം വരെ രൂപ മുടക്കി കാർ വാങ്ങിയ ഡ്രൈവർമാർക്കു മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയാണ്. പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ വരുമാനമാണു കമ്പനികൾ വാഗ്ദാനം ... Read more
Uber, Ola drivers on nation-wide strike
The online peer to peer cab service, Uber and Ola drivers from Mumbai, New Delhi, Bangalore, Pune and Hyderabad had declared, a national wide infinite strike from Saturday midnight. The drivers collectively have put forward over 6 demands against the corporates. The advertisement from Uber and Ola are misguiding the drivers, as they fail to generate revenue to return their monthly vehicle EMI. The main problem faced by the drivers from the states, was the increasing number of cars and fewer customers, which further raised suicides among the drivers, due to the accumulation of bank debts. Frequent fine collection from ... Read more
Ola enters Sydney
Bangalore-based Indian online taxi service Ola has started their new chapter at Sydney in Australia. The company had started their successful service at Perth in February. Ola is currently utilizing local resources in Australia to unite the drivers and partners. Ola being having a strong competition with Uber, is currently focusing on technology to increase the revenue, said the company in a statement. Uber, at the same time, also has their prominent services in Australian cities namely Sydney, Melbourne, Brisbane, Adelaide, Perth and Canberra. Fascinating reports arrive as both Ola and Uber, also have a strong rivalry upon the food market ... Read more