Tag: obituary
എന്‍റെ സലിംഭായി !!!
(അന്തരിച്ച സലിം പുഷ്പനാഥിനെ സുഹൃത്ത് വിനു വി നായര്‍ അനുസ്മരിക്കുന്നു) ‘സലിം നിങ്ങൾ വാക്കുപാലിച്ചില്ല’ നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഞാൻ ആവശ്യപ്പെട്ട ഒന്നായിരുന്നു താങ്കളുടെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന ആ പ്രശസ്ത മലയാളം ഡിക്ടറ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടുത്തണം എന്ന് എന്നെ ചെറുപ്പത്തിൽ വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ആ മനുഷ്യനെ പരിചയപെടുത്താതെ നിങ്ങൾക്ക് എങ്ങിനെ വിടപറയാൻ ആകും? അതുപോലെ നമ്മൾ ഒരുമിച്ചു മുംബൈ താജ് ഹോട്ടലിലെ കാഴ്ചകളെ കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചർ, മുംബൈ നഗരത്തിലെ തെരുവുകളെക്കുറിച്ചുള്ള സമഗ്ര പഠനം ….ഇതെല്ലം ഉപേക്ഷിച്ച് .. എങ്ങിനെ സലിംഭായി നിങ്ങൾ … സലിം പുഷ്പനാഥ് ..എനിക്ക് എന്നും നിങ്ങള്‍ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. ആദ്യമായി വേൾഡ് ട്രാവൽ മാര്‍ട്ടിന് എന്നെ ലണ്ടനിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ നമ്മൾ പങ്കുവച്ച നിമിഷങ്ങൾ. പ്രതിഫലം ഇച്ഛിക്കാതെ എനിക്ക് മാഗസിനുകളിലേക്കു നൽകിയിട്ടുള്ള കവർ ഫോട്ടോകൾ… മറ്റുള്ളവരുടെ വളർച്ചയിൽ നിങ്ങള്‍ എന്നും സന്തോഷവാനായിരുന്നു. നമ്മളെ കുറ്റം പറയുന്നത് ... Read more
ഹോക്കിംഗിനെ പരിചയപ്പെടുത്തിയ മലയാളി നേതാവ്
അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത് പി കേശവന്‍ നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന്‍ നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന്‍ നായര്‍ ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മറ്റൊരു പ്രതിഭ. എന്‍റെ കോളേജ് പഠന കാലത്താണ് ഹോക്കിംഗിന്‍റെ ശാസ്ത്ര പഠനങ്ങളെ ശ്രദ്ധിക്കുന്നത്. ഭൗതിക ശാസ്ത്രം മുഖ്യവിഷയമായി പഠിക്കുന്നത് കൊണ്ടും അതില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടും പെട്ടെന്ന് അദ്ദേഹത്തിന്‍റെ ആരാധകനായി. അദ്ദേഹത്തിന്‍റെ തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികതയെ സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍ റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം ജ്യോതി ശാസ്ത്രത്തിലേയ്ക്ക് അദ്ദേഹത്തെ അടുപ്പിച്ചു. അവരിരുവരും ചേര്‍ന്നു ... Read more