Tag: o’ahu island
ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?
നസീര്‍ ഹുസൈന് കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്റെര്. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more