Tag: non-vegetarian

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ മാംസാഹാരമില്ല

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് മാംസാഹാരം ഒഴിവാക്കി എല്ലാ ട്രെയിനുകളിലും  സസ്യാഹാരമാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ കേന്ദ്ര സര്‍ക്കാരിനോട്  ശുപാര്‍ശ ചെയ്തു. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്‍റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയില്‍വേ മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ചാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വ ദിനത്തിന് പുറമെ സസ്യാഹാര ദിനമായും ആഘോഷിക്കും. ജീവനക്കാരുള്‍പ്പടെയുള്ളര്‍ ഈ ദിവസം മാംസാഹാരം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ട്രെയിനിലോ സ്റ്റേഷന്‍റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പുറമെ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദണ്ഡി യാത്ര അനുസ്മരണം ഉള്‍പ്പെടെ നിരവധി ... Read more