Tag: njarakkal
ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍
മത്സ്യഫെഡിന്റെ ഉടമസ്ഥതിയിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ ആധുനികവല്‍ക്കരക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം വികസിപ്പിക്കുന്നത്. എക്കോ ടൂറിസം ഫാം ആക്കി മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹെറാല്‍ഡ് പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിക്കല്‍ ഫൗണ്ടേഷനും, ജല പ്രദര്‍ശനവും അവതരിപ്പിക്കും. ഫാം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സ്പീഡ് ബോട്ട് യാത്രയ്ക്കൊപ്പം മത്സ്യബന്ധനത്തിനും ഇനി മുതല്‍ അവസരം ഒരുക്കും. വര്‍ധിച്ചു വരുന്ന സഞ്ചാരികളുടെ കണക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്ന് എം ഡി പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഞാറയ്ക്കല്‍ ഫിഷ് ഫാം ഒരു വര്‍ഷം മുമ്പാണ് പരിസ്ഥി കേന്ദ്രമായി മാറിയത്. കൊച്ചി നഗരത്തിന് നടുവില്‍ വിവിധതരം മത്സ്യങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് ബോട്ടിംഗ്, വാട്ടര്‍ സൈക്ലിങ്, കയാക്കിങ് സംവിധാനങ്ങളും ഇപ്പോള്‍ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഫിഷ് ഫാമിന്റെ ഭംഗി ... Read more
അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം
അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്റെ വശത്താണു സെന്റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.