Tag: nipha virus
നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് ടൂറിസം മന്ത്രി
നിപ വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന ഐ എം എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം തികച്ചും സുരക്ഷിതമാണ്. അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത്. സർക്കാരിന് വേണ്ടി ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി പറഞ്ഞു. കോവളത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഡോ. രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.
നിപ്പ വൈറസ്: തിങ്കളാഴ്ച സർവകക്ഷി യോഗം; സുരക്ഷാ ഉപകരണങ്ങള്‍ കോഴിക്കോടെത്തി
നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാവും യോഗം. കൂടാതെ നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചതായി മന്ത്രി ശൈലജ ടീച്ചര്‍ ഫെയിസ്ബുക്കില് കുറിച്ചു. പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു. കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ... Read more
നിപ വൈറസ്: സര്‍വകക്ഷി യോഗം 25ന്
നിപ വൈറസ് ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് സര്‍വകക്ഷി യോഗം വിളിക്കും. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്, എ കെ ശശീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലു മണിക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗം കൂടുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം നിപ വൈറസിനെ നേരിടാന്‍ റിബാവിറിന്‍ മരുന്നെത്തിക്കും. വൈറസിനെ നിയന്ത്രിക്കാന്‍ അല്പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ യോഗം തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ... Read more