Tag: nipah virus
Kerala Tourism plans five-month promotional campaign
With an aim to increase the domestic tourist inflow to the state by 50 per cent by 2021, the Kerala Tourism Department is planning to have a five-month promotional campaign in nine states. The outbreak of Nipah virus has adversely affected the tourism industry of Kerala in recent months. The five-month promotional drive is to overcome this situation and attract more tourists to the Gods Own Country. Fifteen B2B meetings are scheduled between July and November. The first phase of the campaign will commence with a Travel and Tourism Fair in Kolkata (West Bengal) from July 6-8, followed by tourism ... Read more
UAE lifts travel advisory to Kerala
The UAE Ministry of Health and Prevention (Mohap) has lifted the travel advisory to Kerala it had issued in mid-May where a Nipah outbreak has claimed over 17 lives.
നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി
നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more
Kerala is free of Nipah; Safe to travel
There has been speculations about the safety of travellers to Kerala due to the recent Nipah outbreak. Though the state government has assured many times that it is safe to travel anywhere in Kerala except the four northern districts in the state where Nipah has hit, many has raised concerns about travelling. Today, eliminating all the confusions, the Health and Family Welfare Department, Ministry of Kerala has issued a notification regarding withdrawal of the advisory to the travelers to abstain from travelling to Kerala. The said advisory was issued on 22nd and 25th May on the outbreak of Nipah ... Read more
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിനുശേഷം അറിയിച്ചു. അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും പ്രശംസിക്കുകയും ചെയ്തു. കോഴിക്കോട്ട് രോഗപ്രതിരോധത്തിന് മുന്‍കൈയെടുത്ത ഡോക്ടര്‍മാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിങ്ങനെ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചവരെ യോഗം അഭിനന്ദിച്ചു. ഈ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, സ്വകാര്യ ആശുപത്രികളുടെ പങ്കിനെയും നിപാ ബാധ ആദ്യം നിര്‍ണയിക്കാന്‍ സഹായിച്ച ഡോക്ടറെയും യോഗം അഭിനന്ദിച്ചു. വായുവിലൂടെ പകരുമെന്ന ആശങ്ക വേണ്ട. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമേ ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളൂ. രണ്ടാമതൊരു സ്രോതസ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ ... Read more
കേരളത്തില്‍ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല: ഐഎംഎ ദേശീയ പ്രസിഡന്റ്
നിപ്പ വൈറസിൽ ഭീതി വേണ്ടെന്നും കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ലെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വഡേക്കർ. 300ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ടു കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും രവി വഡേക്കർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിപ്പ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് കേരളത്തില്‍ നിപ്പ തിരിച്ചറിഞ്ഞത്. അതും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്റെ ലക്ഷണമായി കാണാം. കൂടാതെ നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹാമാണെന്നും അദ്ദേഹം പറഞ്ഞു.
നിപ വൈറസ് ടൂറിസത്തെ ബാധിച്ചിട്ടില്ല: സംസ്ഥാന ടൂറിസം അഡ്വൈസറി കമ്മിറ്റി
സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളേയും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചരണങ്ങള്‍ ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതായും, സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. നിലവിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ടൂറിസംരംഗത്തുളളവര്‍ മുന്‍കൈയെടുക്കണമെന്നും ടൂറിസം ... Read more
നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി
നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനുവേണ്ടി ആരോഗ്യ വകുപ്പ്, സ്പെഷ്യല്‍ വാര്‍ഡ്, പ്രത്യേക സ്റ്റാഫ് എന്നിവ നിശ്ചയിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ആശുപത്രിയിലെത്തി ഇങ്ങനെയുള്ള ബുദ്ധിമുട്ട് എങ്ങനെ നേരിടണമെന്ന് പരിശീലനം നല്‍കുന്നുണ്ട്. പ്രതിരോധ നടപടികള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചിച്ചുണ്ട്. മരിച്ചവരുടെ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അതെസമയം ... Read more