Tag: nilgiri
ആനത്താരയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി നിർദേശം
നീലഗിരി ആനത്താരയിലെ പതിനൊന്നു റിസോർട്ടുകൾ രണ്ടു ദിവസത്തിനകം സീൽ ചെയ്യണമെന്ന് സുപ്രീം കോടതി. ഇവ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മറ്റു 39 റിസോർട്ടുകൾ മതിയായ രേഖകൾ ഉണ്ടെന്നു 48 മണിക്കൂറിനകം ജില്ലാ കളക്റ്ററെ ബോധ്യപ്പെടുത്തണം. രേഖകൾ ഇല്ലെങ്കിൽ അവയും അടച്ചുപൂട്ടണമെന്ന് കോടതി വ്യക്തമാക്കി. “ആനകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്. ഇവയെ സംരക്ഷിക്കാൻ മതിയായ നടപടികൾ ഉണ്ടാകുന്നില്ലന്നും ആനത്താരയിലെ നിർമാണങ്ങൾ പരാമർശിച്ച് കോടതി പറഞ്ഞു.
വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍
രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി. മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്. 31 ബ്ലോക്കുകളില്‍ നാല് പേര്‍ വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
നീലഗിരി പൈതൃകതീവണ്ടി പ്രത്യേക സര്‍വീസ് ഈ മാസം മുതല്‍
നീലഗിരിയില്‍ ഏപ്രില്‍മാസം ആരംഭിക്കുന്ന ഗ്രീഷ്മകാല സീസണ്‍ കണക്കിലെടുത്ത് നീലഗിരി പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഈ മാസം 31 മുതല്‍ ആരംഭിക്കും. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തൂ. ജൂണ്‍ 24വരെ നീരാവി എന്‍ജിനും മൂന്ന് ബോഗികളുമായി പൈതൃകതീവണ്ടി നീലഗിരിമലനിരകള്‍ കയറിയിറങ്ങും. മേട്ടുപ്പാളയത്തില്‍നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന തീവണ്ടി കൂനൂരില്‍ 12.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് കൂനൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് മേട്ടുപ്പാളയത്തിലെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 1,100 രൂപയും അഞ്ചുവയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 650 രൂപയുമാണ്. സെക്കന്‍ഡ് ക്ലാസ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 800 രൂപയും കുട്ടികള്‍ക്ക് 500 രൂപയുമാണ്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. പ്രത്യേക സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 132 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാം. യാത്രക്കാര്‍ക്ക് ഗിഫ്റ്റ് ബാഗും മറ്റ് സമ്മാനങ്ങളും പാനീയവും നല്‍കും. നിലവിലുള്ള മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-മേട്ടുപ്പാളയം സര്‍വിസ് പതിവുപോലെ ... Read more