Tag: nilgiri heritage train special service
നീലഗിരി പൈതൃകതീവണ്ടി പ്രത്യേക സര്‍വീസ് ഈ മാസം മുതല്‍
നീലഗിരിയില്‍ ഏപ്രില്‍മാസം ആരംഭിക്കുന്ന ഗ്രീഷ്മകാല സീസണ്‍ കണക്കിലെടുത്ത് നീലഗിരി പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഈ മാസം 31 മുതല്‍ ആരംഭിക്കും. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തൂ. ജൂണ്‍ 24വരെ നീരാവി എന്‍ജിനും മൂന്ന് ബോഗികളുമായി പൈതൃകതീവണ്ടി നീലഗിരിമലനിരകള്‍ കയറിയിറങ്ങും. മേട്ടുപ്പാളയത്തില്‍നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന തീവണ്ടി കൂനൂരില്‍ 12.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് കൂനൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് മേട്ടുപ്പാളയത്തിലെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 1,100 രൂപയും അഞ്ചുവയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 650 രൂപയുമാണ്. സെക്കന്‍ഡ് ക്ലാസ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 800 രൂപയും കുട്ടികള്‍ക്ക് 500 രൂപയുമാണ്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. പ്രത്യേക സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 132 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാം. യാത്രക്കാര്‍ക്ക് ഗിഫ്റ്റ് ബാഗും മറ്റ് സമ്മാനങ്ങളും പാനീയവും നല്‍കും. നിലവിലുള്ള മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-മേട്ടുപ്പാളയം സര്‍വിസ് പതിവുപോലെ ... Read more