Tag: news

യാത്രക്കാരേ ഇതിലേ..ഇതിലേ.. ടൂറിസം ന്യൂസ് ലൈവിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട്‌ ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിക്കും. ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്‍റെ നടത്തിപ്പുകാര്‍. ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്. വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ടൂറിസം ന്യൂസ് ലൈവിന്‍റെ ഫേസ്ബുക്ക് പേജ് http://www.faebook.com/tourismnewslive.com ല്‍ തത്സമയ സംപ്രേഷണം ... Read more

Tourism News Live Launches Today

In an attempt to help travellers and the travel/tourism business fraternity, Association of Tourism Trade Organisations India (ATTOI), is all set launch Tourism News Live today. Tourism News Live is a 24 hours complete travel and tourism news portal, a one-of-its-kind attempt from Kerala. Hon. Minister for Tourism, Kadakampally Surendran will launch the website. The event is scheduled to be held at 3 PM on January 22, 2018 at Hotel South Park in Thiruvananthapuram. Kerala Tourism Director P Balakiran, KTDC MD R Rahul, CKTI Chairman E Najeeb, Kerala Travel Mart Society President Baby Mathew Somatheeram, Trivandrum Press Club G Rajeev, ... Read more

വാട്ട് എ വാട്സ്ആപ്പ്…സേവനവും ബിസിനസും വിരല്‍ത്തുമ്പില്‍

വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ്‌ നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക്‌ മൈ ഷോ, മേക്ക് മെയ്‌ ട്രിപ്പ്‌ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ബിസിനസ്‌ ആപ്പ് സേവനം ലഭിക്കും. ബിസിനസ് വിവരങ്ങള്‍, ഇ-മെയില്‍, വെബ്സൈറ്റ് അഡ്രസ്‌, കടകളുടെ അഡ്രസ്‌ തുടങ്ങിയവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉപപോക്താവിനെ വാട്സ്ആപ്പ് സഹായിക്കും. ഇതിലെ സ്മാര്‍ട്ട് മെസ്സേജിംഗ് ടൂള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാം. നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ ബിസിനസ് നമ്പറായി മാറ്റണം. വാട്സ്ആപ്പ് വഴി ഉപഭോക്താക്കളോട് ആശയ വിനിമയം നടത്തുന്നതിലൂടെ ഇന്ത്യയിലും ബ്രസീലിലും 80 ശതമാനം ചെറുകിട ... Read more