Tag: neelakurunji
നിപ ഭീതി മറികടക്കാന്‍ നീലക്കുറിഞ്ഞിയുമായി കേരള ടൂറിസം
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി. മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്സ് അറിയിച്ചു. എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ വഴിയുള്ള ക്യാംപെയ്നുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ടൂറിസം മേഖല. അത്യപൂര്‍വ വര്‍ണക്കാഴ്ച ആസ്വദിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്. ലോകത്ത് പശ്ചിമഘട്ട മലനിരകളിലാണിത് സമൃദ്ധമായി വിരിയുന്നത്. ഊട്ടി, കൊടൈക്കനാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൂവിടുന്നത് മൂന്നാര്‍ ആനമുടി ഭാഗങ്ങളില്‍. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ശാസ്ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് ഇവിടെ കൂടുതലുള്ളത്. കഴിഞ്ഞതവണ ... Read more
നീലകുറിഞ്ഞിയെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു
നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും മറയൂരും ഒരുങ്ങി. ആദ്യഘട്ടമെന്നനിലയില്‍ രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ടിക്കറ്റ് കൗണ്ടറിനുസമീപം വിശ്രമകേന്ദ്രത്തിന്റെ പണികള്‍ പൂര്‍ത്തിയായി. 450 പേര്‍ക്ക് ഇരിക്കാവുന്നവിധത്തില്‍ 30 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നാലു ബയോ ടൊയ്ലെറ്റുകള്, എല്‍ഇഡി സ്ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി, മറയൂര്‍, എന്നിവടങ്ങളില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. ദിവസേന 4000 പേര്‍ക്ക് രാജമല സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകും. 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും. ബാക്കി 25 ശതമാനമാണ് നാലു കൗണ്ടറുകള്‍ വഴി നല്‍കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് മെയ് അവസാനം ആരംഭിക്കും. രാവിലെ 7.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് സന്ദര്‍ശകസമയം. ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിന് 150 രൂപയും നേരിട്ട് ടിക്കറ്റ് ലഭിക്കുന്നതിനും 110 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്കുള്ള നിരക്ക് സംബന്ധിച്ച് തീരുമാനമായില്ല.