Tag: nazzi
നിലക്കാത്ത നിലവിളികളുമായി സാക്‌സന്‍ഹോസന്‍
‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്‌സന്‍ഹോസന്‍ ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്‌സന്‍ഹോസിനുള്ളത്. ഹിറ്റലറുടെ നാസി സംരക്ഷണ സേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായതിന് ശേഷം നിര്‍മ്മിച്ച ആദ്യ ക്യാമ്പെന്ന പ്രത്യേകത കൂടിയുണ്ട് സാക്‌സന്‍ഹോസന്. നാസിക്രൂരതകള്‍ അരങ്ങേറിയ ഇടം, കണ്ണും മനസ്സും മരവിക്കുന്ന നിരവധി ക്രൂരപീഢനങ്ങള്‍, പതിനായിരക്കണക്കിന് തടവുകാര്‍ നിഷ്‌കളങ്കമായി ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തലന്റെ വേദനയും,വ്യഥയും നിറഞ്ഞ ഇടം. ബെര്‍ലിന്‍ യാത്ര നടത്തുന്ന ഏതൊരു സഞ്ചാരിക്കും ... Read more