Tag: navy
ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി
ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതൽ രാജ്യാന്തര തുറമുഖ നിർമാണ കേന്ദ്രം വരെയുള്ള കടലിൽ സംഘം തിരച്ചില്‍ നടത്തും. ഇന്നലെ പ്രാഥമിക പരിശോധനയെന്ന നിലയ്ക്കായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ മുതൽ പരമാവധി സ്ഥലങ്ങളിൽ തിരച്ചില്‍ തുടങ്ങി. ലിത്വേനിയ ഡബ്ളിൻ സ്വദേശിനി ലിഗ(33)യെ ഒന്നരയാഴ്ച മുമ്പ് പോത്തൻകോട്ടുനിന്നാണു കാണാതായത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികിൽസയ്ക്കിടെ ആരുമറിയാതെ കോവളത്ത് എത്തിയതായാണു വിവരം.
യന്ത്രത്തകരാർ; നാവികസേനയുടെ ഹെലികോപ്റ്റർ മുഹമ്മയില്‍ ഇറക്കി
ആലപ്പുഴ മണ്ണഞ്ചേരിയിൽ യന്ത്രതകരാറിനെ തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. മുഹമ്മ കാവുങ്കൽ വടക്കേകരി പാടത്താണ് സേനയുടെ ചേതക് ഹെലികോപ്റ്റർ ഇറക്കിയത്. യന്ത്രതകരാർ മൂലം ആകാശത്ത് അരമണിക്കൂർ വട്ടമിട്ട് പറന്ന ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. ക്യാപ്റ്റന്മാരായ കിരൺ, ബെൽവന്ത് എന്നിവർ സുരക്ഷിതരാണ്. കോക്പിറ്റിൽ അപായ സൂചന ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും തുടർന്ന് ലഭിച്ച നിർദേശ പ്രകാരമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നും ക്യാപ്റ്റൻ പറഞ്ഞു. നാവികസേനയുടെ സാങ്കേതിക വിദഗ്ധർ എത്തിയ തകരാർ പരിഹരിച്ച ശേഷം ഹെലികോപ്റ്റർ സ്ഥലത്ത് നിന്ന് നീക്കം നീക്കം ചെയ്യും.