Tag: Namma metro
പരിക്ഷ്‌ക്കാരവുമായി നമ്മ മെട്രോ
നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാര്‍ക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയില്‍ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തില്‍ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയില്‍നിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി എട്ട് വീതം ട്രിപ്പുകളാണ് ആറ് കോച്ച് ട്രെയിന്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യ കോച്ച് വനിതകള്‍ക്കായി മാറ്റിയതോടെ കൂടുതല്‍ സ്ത്രീകളും യാത്രക്കാരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണു നിലവില്‍ ആറ് കോച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ അടുത്ത ആറ് കോച്ച് ട്രെയിന്‍ എത്തും. ആറ് കോച്ച് ട്രെയിനില്‍ രണ്ടായിരം പേര്‍ക്ക് യാത്ര ചെയ്യാം. ... Read more
സിറ്റി സ്റ്റേഷനില്‍ നിന്ന് നമ്മ മെട്രോയിലേക്കുള്ള മേല്‍പ്പാലം ജൂണില്‍ തുറക്കും
കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത നിര്‍മാണം അവസാനഘട്ടത്തില്‍. കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിനെയും കെഎസ്ആര്‍ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആര്‍.എസ്.സക്‌സേന പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബിഎംആര്‍സിഎല്‍ രണ്ടുകോടി രൂപ റെയില്‍വേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്.നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനില്‍ നിന്ന് എസ്‌കലേറ്റര്‍ വഴി പാലത്തിലേക്കു പ്രവേശിച്ച് പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കു നേരിട്ടെത്താം. പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അണ്‍റിസര്‍വ്ഡ്, പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാനുള്ള കൗണ്ടറും ആരംഭിച്ചിരുന്നു. നിലവില്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കാന്‍ താല്‍ക്കാലിക ഇടവഴിയാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകളുമായി വീതികുറഞ്ഞ ചവിട്ടുപടികളിലൂടെ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിലേക്കു പ്രവേശിക്കാന്‍ മജസ്റ്റിക് മെട്രോ സ്റ്റേഷനില്‍ നിന്ന് അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. സിറ്റി റെയില്‍വേ ... Read more