Tag: muzhuppilangad
KTDC’s five star resort is coming up at Muzhuppilangadi Drive-in Beach
Muzhuppilangad in Kannur, the only ‘drive-in’ beach in Kerala, is changing drastically. KTDC’s five-star hotel comes with state-of-the-art facilities on the beach, a tourist paradise. Chief Minister Pinarayi Vijayan laid the foundation stone for the five-star resort at Muzhuppilangadi, the longest drive-in beach in Asia, on October 30 at 11 am. KTDC intends to develop Muzhuppilangadi beach as a major tourism destination and adventure destination. With the coming of KTDC resort, the importance of Muzhappilangad beach will increase. The five-star resort will be completed in the first phase at a cost of about Rs 39 crore on 3.96 acres with ... Read more
മുഴിപ്പിലങ്ങാട് ബീച്ചിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി
ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., കെ.കെ.രാഗേഷ് എം.പി., ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശോഭ, കെ.ഹമീദ്, വി.പ്രഭാകരന്, സത്യന് വണ്ടിച്ചാലില്‍, കെ.ശിവദാസന്‍, കെ.വി.പദ്മനാഭന്,പി.ഹമീദ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ഏഴിന് ഡി.ടി.പി.സി. ഒരുക്കുന്ന ‘അവര്ണനീയം’ ലൈറ്റ് ഷോ ഘോഷാത്ര ചില്‍ഡ്രന്‍സ് പാര്‍ക്കുമുതല്‍ ഫെസ്റ്റ് വേദിവരെയുണ്ടാവും. 7.30ന് സംസ്കാരിക സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഗാനമേള നടക്കും. .
കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്
മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീല സാഗരം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്റെയും കരയുടെയും സ്നേഹബന്ധത്തിന്റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. കണ്ണൂരിന്റെ സാഗര സൗന്ദര്യമാണ് മുഴുപ്പിലങ്ങാട്. കടലിനെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കടൽത്തീരം. Pic Courtesy: www.keralatourism.org കണ്ണൂര്‍ നഗരത്തില്‍ നിന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കിലോമീറ്ററാണ് ദൂരം. ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീച്ചിന്റെ ദൈര്‍ഘ്യം അഞ്ച് കിലോമീറ്ററാണ്. കടൽ തീരത്തുനിന്നും 200 മീറ്റർ അകലെയായി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധർമടം തുരുത്ത് സ്ഥിതിചെയ്യുന്നു. മണലില്‍ പൂഴ്ന്നു പോകാതെ എല്ലാതരം വാഹനങ്ങളിലും ഈ കടല്‍ത്തീരത്തില്‍ സഞ്ചരിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വിദേശികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ രൂപപ്പെട്ട് പുറത്തേക്കൊഴുകുന്ന ചെറു അരുവികളും മുഴപ്പിലങ്ങാടിന് അപൂര്‍വ ... Read more