Tag: Muttara
മുട്ടറ- മരുതിമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു
കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും ശേഷം മരുതിമല വിനോദസഞ്ചര പദ്ധതി യാഥാര്‍ഥ്യമാകുന്നു. വെളിയം പഞ്ചായത്തിന്റെ മുടങ്ങിപ്പോയ മുട്ടറമരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ പുതിയൊരു ടൂറിസം മാതൃകയായി രൂപാന്തരം പ്രാപിക്കുന്നു. മുടങ്ങിപ്പോയ പദ്ധതി പുനരുജ്ജീവിപ്പിക്കാനും മരുതിമലയെ ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതിനും വേണ്ടി അയിഷാ പോറ്റി എംഎല്‍യുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായിട്ടാണ് വീണ്ടും പദ്ധതിക്ക് ജീവന്‍വെച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി യാഥാര്‍ഥ്യത്തിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു വേണ്ടി ഫണ്ടുവകയിരുത്തി. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. മുമ്പ് പദ്ധതിക്കു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥിരം താവളമാക്കിയ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. 44.86000 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിന് ചെലവിട്ടിരിക്കുന്നത്. ഇതുപയോഗപ്പെടുത്തി മരുതിമലയിലേക്ക് ജലലഭ്യത ഉറപ്പാക്കി, പ്രകൃതിക്ക് ദോഷംതട്ടാത്ത രീതിയില്‍ ഇവിടുത്തെ കല്ലുകള്‍ ഉപയോഗപ്പെടുത്തി തന്നെ വാക്ക് വേ, പടിക്കെട്ടുകള്‍ എന്നിവ നിര്‍മിച്ചു, കഫെറ്റീരിയ, ചുറ്റുവേലി, പ്രവേശന കവാടം, വൈദ്യുതീകരണം എന്നിവയും പൂര്‍ത്തിയാക്കി ... Read more