Tag: muscat airport
Oman Air seeks more weekly seat entitlement from India
Gulf carrier Oman Air stated on Tuesday that it is in discussions with the Indian government for increasing the weekly seat entitlement to enable expansion of its services in the rapidly growing aviation market. The Oman’s flagship carrier, which has completed 25 years into the business, at present, operates 161 flights per week to eleven Indian cities, utilising the 27,000 seats allocated to airlines from each country. Oman is seeking an increase in seats and access to Ahmedabad and Kolkata, which will boost its Indian presence. Seat entitlements and access to destinations are negotiated between respective governments. “We are working with ... Read more
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-വിസ ഗേറ്റുകള്‍
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ചാരികള്‍ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു. വിസ ഒാൺ അറൈവൽ സൗകര്യം ലഭ്യമാണെങ്കിലും വിസാ നടപടിക്രമങ്ങൾ ഓൺലൈനിൽ പൂര്‍ത്തിയാക്കിയാല്‍ ഇമിഗ്രേഷനിലെ തിരക്കുകളില്‍ നിന്ന് മോചനം ലഭിക്കും. ഈ മാസം 21 മുതല്‍ മസ്കത്തിലേയ്ക്കുള്ള ടൂറിസ്റ്റ് വിസകള്‍ക്കും എക്സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എന്ന വെബ്സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കാം. ഇന്ത്യയിൽനിന്നുള്ളവർക്ക് നിബന്ധനകളോടെയാണ് സ്പോൺസറില്ലാതെയുള്ള ഇ-വിസ ലഭ്യമാവുക. ടൂർ ഒാപറേറ്റർമാർക്കും ട്രാവൽ ഏജൻസികൾക്കും തങ്ങളുെട ഉപഭോക്താക്കൾക്കായി ഇൗ സൗകര്യം ലഭ്യമാക്കാമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ മസ്കത്ത് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ 13 ശതമാനം അധിക സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം
പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രക്കാർ ചെക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിർദേശം. വിമാനക്കമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജന്റുമാർക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂന്നുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ് എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക് ബാധകമാണെന്നും നോട്ടീസിൽ പറയുന്നു. യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കലും വിമാനങ്ങൾ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് ഇൗ തീരുമാനമെന്ന് ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ്. ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവര്‍ത്തനമാരംഭിക്കുക. വൈകീട്ട് 5.30ന് ടെർമിനലിൽ ആദ്യ വിമാനമിറങ്ങും. ഇറാഖിലെ നജഫിൽനിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങുക. ന്യൂഡൽഹിയിൽനിന്നും ചെന്നൈയിൽനിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന് ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് ടെർമിനലിൽനിന്ന് ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക് 2.45ന് ... Read more