Tag: munnar
Develop unseen locales as tourist spots: Kerala Tourism Min
Kerala has unseen marvels hidden in the light of popular destinations which could be developed as tourism hotspots, said Kadakampally Surendran, Minister for Tourism, Govt of Kerala, while inaugurating the Munnar Tourism Partnership Meet 2018 at the Le Maritime Hotel in Kochi. He has also urged the tourism stakeholders to take good care to prevent environmental degradation and preserve Kerala’s rich biodiversity. The minister also pointed out that it is not concrete jungles that a tourist would look for when they come to Kerala. “Local residents too must benefit from the sector, thereby furthering the cause of responsible tourism. Village tourism packages could help ... Read more
മൂന്നാര്‍ പെരുമയ്ക്ക് വിനോദസഞ്ചാര മേഖലയുടെ കൈകോര്‍ക്കല്‍
മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. മൂന്നാറിനെ ടു നൈറ്റ് ഡെസ്റ്റിനേഷന്‍ എന്നതില്‍ നിന്നും ഫൈവ് നൈറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സിന്റെ ആത്യധിക ലക്ഷ്യം. ഇതിനായി എക്സ്പ്ലോര്‍ മൂന്നാര്‍ എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് എംടിഎം തുടക്കം കുറിക്കുന്നു. പാര്‍ട്നര്‍ഷിപ്പ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വ്വഹിക്കും. വിനോദസഞ്ചാരികള്‍ സാധാരണ സന്ദര്‍ശിക്കുന്ന മൂന്നാറിന്റെ പ്രദേശങ്ങള്‍ കൂടാതെ ഇനിയും അറിയപ്പെടാത്ത പ്രകൃതിഭംഗി നിറഞ്ഞ ... Read more
മൂന്നാറില്‍ വസന്തോത്സവം തുടങ്ങി
അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന് എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്, പി. വിജയന്, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
Kerala saw 10.94% growth in tourist footfalls in 2017
Kerala recorded the highest number of tourism arrivals in the past nine-year period, with a 10.94 per cent rise compared with the figures of last year. An increase of 15.54 lakh new tourists – domestic and foreign travellers combined – was recorded this year, with footfalls going up to 1,57,65,390 in 2017, as against 1,42,10,954 in 2016. Domestic tourism arrivals also grew in 2017 and recorded the highest number in the past nine-year period, posting an 11.39 per cent rise compared to the previous year. An increase of 15 lakh new domestic tourists was recorded this year, with footfalls going ... Read more
അവധിക്കാലമായി; മൂന്നാറില്‍ തിരക്കേറി
ഈസ്റ്റർ അവധിക്ക് പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. വരയാടുകളുടെ പ്രജനനം മുൻനിർത്തി 15 വരെ രാജമലയിലേക്ക് ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധി ആയതിനാൽ സ്കൂൾ കുട്ടികളുമായി നിരവധി പേർ മൂന്നാർ സന്ദർശനത്തിനെത്തി. നാട്ടിൻ പുറങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും തെല്ലൊരാശ്വാസം തേടിയാണ് അന്യ സംസ്ഥാനത്തുനിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്നത്. മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ. മാട്ടുപ്പെട്ടി ഡാമിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ബോട്ടിങ് നടത്തിയും ആനസവാരിയും മറ്റും നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന എക്കോ പോയിന്റിലും നല്ല തിരക്കാണുള്ളത്. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കെഎഫ്ഡിസി യുടെ റോസ് ഗാർഡൻ സന്ദർശിക്കുന്നതിനും നിരവധി പേരെത്തി. മൂന്നാറിലെ മിക്ക റിസോർട്ടുകളും കോട്ടേജുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.
ഉത്തരവ് ലംഘിച്ചു റിസോര്‍ട്ട് നിര്‍മാണം: നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു
സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണിത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല് ഉടമയ്ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു. ഭൂസംരക്ഷണസേന, മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സാമഗ്രികള്‍ പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസിനു കൈമാറി. ഏഴുനിലയിലായി 50 മുറിയുള്ള റിസോര്‍ട്ടാണിത്.
Kerala Blog Express reaches Kochi
International bloggers who are on a two-week long trip to Kerala reached Kochi today, as part of their visit to the renowned heritage site of Muziris. The first trip was to Kodungalloor to visit the Muziris Heritage project. The bloggers paid a visit to the famed synagogue at Chennamangalam, which is known for its traditional Kerala architecture that has put to play western construction technology. They also went to the Paliam Palace Museum, which once used to be the traditional home of the Paliathu Achans, the Prime Ministers to the Kings of Kochi. Post-lunch, after the Muziris jaunt, they returned to ... Read more
റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ് ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന് ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more