Tag: Muhammed Bin Salman
Amaala – a world class wellness tourism center coming up in Saudi Arabia
Site of Amaala Project (Photo Courtesy: Saudi Gazette) Saudi Arabia is planning to build a luxurious tourism center with international standards. It is in addition to the two mega projects in the banks of the red sea. The project cost will be mainly spent from the Sovereign Wealth Fund (Public Investment Fund) of Saudi. Public Investment Fund has announced that they will bear the initial costs of the project, which is named as Amaala. The project will spread on 3,800 square meters will be developed on the concepts of Wellness, Healthy Living and Meditation. Other than the PIF Funding, lots ... Read more
മൂന്നര പതിറ്റാണ്ടിനൊടുവില്‍ സൗദിയില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം
ചരിത്രം പൊളിച്ചെഴുതി മുപ്പത്തിഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഇന്ന് സിനിമാ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തിയേറ്ററിലാണ് പ്രദര്‍ശനം. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക. 620 സീറ്റുകളുള്ള തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് പൂര്‍ണമായും ഒഴിവാക്കിയത്. വിഷന്‍ 2030 എന്ന പേരിലാണ് സമ്പൂര്‍ണ പരിഷ്കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി 267 കോടി ഡോളറാണ് സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത്്. വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെ വിദേശികളായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുസ്ലിം പണ്ഡിതന്മാര്ക്കിടയില് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സിനിമാ നിരോധനം നീക്കിയതിലൂടെ ... Read more
സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടവകാശി
സ്ത്രീകള്‍ പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും പര്‍ദ്ദ നിര്‍ബന്ധമല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാല്‍ ഒരിടത്തും അബായ ആണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിഷ്കര്‍ഷിക്കുന്നില്ലെന്നും സല്മാന് രാജകുമാരന് പറയുന്നു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന് നല്കിയ അഭിമുഖത്തിലാണ് സല്മാന് രാജകുമാരന് നിലപാട് വ്യക്തമാക്കിയത്. ഇറാന് വിപ്ലവത്തിന് ശേഷമാണ് സൗദി തീവ്ര ഇസ്ലാമിന്റെ പാതയിലെത്തിയത്. അതിന് മുമ്പ് അവര്‍ക്കിവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും, സിനിമ കാണുവാനും,വാഹനമോടിക്കുവാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാന്യമായ വസ്ത്രം ഏതായാലും അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സൗദിയിലെ ഉന്നത മതപണ്ഡിതനും അബായ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.