Tag: monsoon in kerala
മഴയറിയാം..മഴയ്ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ
ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്. ... Read more