Tag: money

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ 11,300 കോടി

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 11,302 കോടി രൂപ. മൂന്നു കോടി അക്കൗണ്ടുകളിലായി 64 ബാങ്കുകളിലാണ്​ ഇത്രയും തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​. ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് അവകാശം ഉന്നയിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. റിസര്‍വ് ബാങ്കാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയിലാണ്​. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. 1250 കോടി രൂപ പി.എന്‍.ബി ബാങ്കിലും മറ്റു പൊതുമേഖലാ ബാങ്കുകളിലായി 7040 കോടി രൂപയും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്. ആക്​സിസ്​, ഡി.സി.ബി, എച്ച്​.ഡി.എഫ്​.സി, ​ഐ.സി.​ഐ.സി.​ഐ, ഇൻഡസ്​ലാൻഡ്​, കൊട്ടക്​ മഹീന്ദ്ര, ​യെസ്​ ബാങ്ക്​ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്​​. മറ്റ്​ സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ്​ നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ഉടമസ്ഥരില്ലാതെയുള്ള നിക്ഷേപം 1,416 കോടിയാണ്​.