Tag: Mobile banking
സൗദിയില്‍ ഇനി പണമിടപാടും സ്മാര്‍ട്ട് ഫോണ്‍ വഴി
എ. ടി. എം കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന മൊബൈല്‍ ആപ് സൗകര്യം ഈ വര്‍ഷം നിലവില്‍ വരുമെന്നും പര്‍ച്ചേസ്, പോയിന്റ് ഓഫ് സെയില്‍സ് എന്നിവയ്ക്കും ആപ്പിലൂടെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്കിങ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന മദദ് കാര്‍ഡ് ഡിജിറ്റില്‍ വെര്‍ഷനായി വികസിപ്പിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത്. ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പര്‍ചേസ് മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ക്രയവിക്രയം കൂടുതല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 20,000 റിയാല്‍ വരെയാണ് എ.ടി.എം. കാര്‍ഡ് വഴി പണം നിക്ഷേപിക്കാനുളള പരിധി. എന്നാല്‍ ആറുമാസത്തിനകം ഇത് രണ്ടുലക്ഷം റിയാലായി ഉയര്‍ത്തും. ഘട്ടംഘട്ടമായി ഇതിന്റെ പരിധി എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.