Tag: missing liga
ഡിഎന്‍എ ഫലം പുറത്ത്: മൃതദേഹം ലിഗയുടേത് തന്നെ
തിരുവനന്തപുരം വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി .എന്‍ .എ ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരിയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധന ഫലം വൈകിയതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതര്‍ പറഞ്ഞു. കോടതി വഴി പരിശോധന ഫലം ഇന്നു തന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നത് വരെ ലിഗയുടെ സഹോദരി ഇന്ത്യ വിട്ടു പോകില്ലെന്ന് പറഞ്ഞു.
ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും
കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും അനുശോചനം രേഖപ്പെടുത്തി. അതേസമയം ലിഗയുടെ മരണത്തിൽ അസ്വാഭാവികത ... Read more