Tag: Mini Ooty
റാണിപുരം ട്രെക്കിങ്: നിരോധനം ഉടന്‍ നീക്കിയേക്കും
റാണിപുരം വനമേഖലയിലുള്ള ട്രെക്കിങിന് നിലവിലുള്ള നിരോധനം നീക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം മേഖലയില്‍ ലഭിച്ച മഴയില്‍ പുല്‍മേടുകള്‍ പച്ചപ്പണിഞ്ഞു. കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് മേലധികാരികള്‍ക്ക് സുരക്ഷാ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് ജില്ലാ അധികാരികള്‍ തീരുമാനിച്ചത്. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12നാണ് വനംവകുപ്പ് കേരളത്തിലെ വനമേഖലകളില്‍ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനമറിയാതെ ഇപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളിലും മറ്റുമായി നിരവധി പേരാണ് റാണിപുരത്തെത്തുന്നത്. വനംവകുപ്പിന്റെ സൈറ്റില്‍ നിരോധനം സംബന്ധിച്ച് അറിയിപ്പില്ലെന്നും സഞ്ചാരികള്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ റാണിപുരം സന്ദര്‍ശിച്ചിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേരളത്തിലെ വനമേഖലകളിലെ നിരോധനം പിന്‍വലിക്കാനുള്ള നടപടികളും ആയിട്ടില്ല. റാണിപുരത്ത് വേനലവധിക്കാലത്ത് ഒരു മാസം മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ടിക്കറ്റിനത്തില്‍ വനംവകുപ്പിന് വരുമാനമുണ്ടാകാറുണ്ട്. വനത്തിലേക്കുള്ള പ്രവേശനവും ട്രെക്കിങ്ങും നിരോധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ... Read more