Tag: migratorybirds
തട്ടേക്കാട്ട് പരീക്ഷിക്കാവുന്ന ഒഡിഷാ മാതൃക
പക്ഷി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒഡിഷ.പ്രമുഖ പക്ഷി നിരീക്ഷണ കേന്ദ്രമായ ചില്‍ക്ക തടാകം കേന്ദ്രീകരിച്ച് പക്ഷി പ്രേമികളുടെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം .ഇതിനായി മംഗല്ജോഡിയില് ആദ്യ ദേശീയ പക്ഷി മഹോത്സവം തുടങ്ങി. കേരളത്തിലെ പക്ഷി സങ്കേതമായ തട്ടേക്കാടിനു അനുകരിക്കാവുന്നതാണ് പക്ഷി മഹോത്സവം.പ്രമുഖ പക്ഷി നിരീക്ഷകര്‍ മുതല്‍ സാധാരണ പക്ഷി പ്രേമികള്‍ വരെ മഹോത്സവത്തില്‍ പങ്കെടുക്കുന്നു.മികച്ച പ്രതികരണമാണ് പക്ഷി മഹോത്സവത്തിന് ലഭിക്കുന്നതെന്ന് ഒഡിഷാ ടൂറിസം സെക്രട്ടറി നിതിന്‍ ജവാലെ പറഞ്ഞു. ഒരിക്കല്‍ വേട്ടക്കാരുടെ താവളമായിരുന്ന മംഗളജോഡി ഇന്ന് പക്ഷി നിരീക്ഷകരുടെ സങ്കേതമാണ് . സംരക്ഷിത തണ്ണീര്‍ തടമായ ഇവിടെ 250ലേറെ പക്ഷികളുണ്ട്.ഇതില്‍ 120ലേറെ ദേശാടന പക്ഷികളാണ്. പക്ഷികളുടെ സ്വര്‍ഗമാണ് ഇവിടം. അവ വെള്ളത്തില്‍ മുങ്ങി നിവരുന്നതും പറക്കുന്നതും മനോഹര കാഴ്ചയാണെന്ന് പക്ഷി സ്നേഹിയായ എസ്കെ ത്രിപാഠി പറഞ്ഞു. റഷ്യ,കിര്‍ഗിസ്ഥാന്‍,മദ്ധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ ദേശാടനക്കിളികള്‍ മംഗളജോഡിയില്‍ എത്താറുണ്ട്.