Tag: Merecedes Benz. quick and clean
കാര്‍ കഴുകാന്‍ പുത്തന്‍ വിദ്യയുമായി മേഴ്‌സിഡസ് ബെന്‍സ്
വെള്ളം അമുല്യമാണ്.സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മളരോരുത്തരും സ്വന്തം വാഹനം കഴുകി എത്ര വെള്ളമാണ് വെറുതെ പാഴാക്കി കളയുന്നത്. എന്നാല്‍ വെള്ളമില്ലാതെ കാര്‍ കഴുകാനുള്ള പുതിയ ലോഷന്‍ കണ്ടെത്തിയിരിക്കുകയാണ് മേഴ്‌സിഡസ് ബെന്‍സ്. ‘ക്ല്യുക്ക് ആന്റ് ക്ലീന്‍’ എന്ന പേരിലാണ് പുതിയ ലോഷന്‍ ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദവും കാറിന്റെ ബോഡി പാര്‍ട്ട്സിന് യാതൊരു തരത്തിലുള്ള കളര്‍ മങ്ങലും സംഭവിക്കില്ലായെന്നാണ് കമ്പനി വാദം. എല്ലാതരത്തിലുള്ള കാറുകള്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും. വാട്ടര്‍ ലെസ്സ് ക്ലീനിങ്ങിനെ പ്രോത്സാഹിപ്പിക്കാനും, ജല സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഇത്തരമെരു നീക്കത്തിന് മുതിരുന്നതെന്ന് കമ്പനി അറിയിച്ചു. കാര്‍ കഴുകാന്‍ വേണ്ടി ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളം 10,000 ലിറ്ററാണ്. ഇത്തരത്തില്‍ വെറുതെ കളയാനുള്ളതല്ല ജലം എന്ന് ഓര്‍മിപ്പിക്കുകയാണ് കമ്പനി.